Suchitra opens up about marriage:- അവസാന സീസണിലെ ബിഗ് ബോസ് വേദിയിലെ മലയാളത്തിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു സുചിത്ര നായര്‍. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയായ സുചിത്ര ബിഗ് ബോസ് വീടിനകത്ത് വലിയ തരംഗം സൃഷ്ടിച്ചിട്ടാണ് പുറത്തേക്ക് പോവുന്നത്.
മത്സരത്തില്‍ വന്നത് മുതല്‍ എല്ലാവരും നടിയുടെ വിവാഹത്തെ കുറിച്ചറിയനാണ് കാത്തിരുന്നത്.എന്നാല്‍ പെണ്ണ് കാണാന്‍ വന്നിട്ട് വലിയ ഡിമാന്‍ഡുകള്‍ പറയുന്നവരെ കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആനീസ് കിച്ചണ്‍ എന്ന ഷോയില്‍ അതിഥിയായി വന്നപ്പോഴാണ്വിവാഹത്തെ കുറിച്ച് സുചിത്ര മനസ് തുറന്നത്. തന്റെ ചില കല്യാണാലോചനകള്‍ ഉറപ്പിക്കുക വരെ ചെയ്തിട്ടും മുടങ്ങി പോയിരുന്നുവെന്നാണ് സുചിത്ര പറയുന്നത്.
ഇപ്പോള്‍ കല്യാണ ആലോചനകളൊന്നും നടക്കുന്നില്ലേ എന്നാണ് ആനി സുചിത്രയോട് ചോദിച്ചത്. ‘ഇഷ്ടം പോലെ വരുന്നുണ്ട്, പക്ഷേ വേണ്ട. എന്തിനാണ് ഒരാളുടെ ജീവിതം നശിപ്പിക്കുന്നത്’, എന്നായിരുന്നു സുചിത്രയുടെ മറുപടി. ആരുടെ ജീവിതമാണ് നശിക്കുന്നതെന്ന് ആനി വീണ്ടും ചോദിച്ചതോടെ കെട്ടുന്ന ആളുടെ എന്നായി സുചിത്ര. എന്നാൽ കല്യാണം ഇപ്പോൾ വേണ്ട എന്ന നിലപാടിൽ ആണ് സുചിത്ര ഇപ്പോൾ ഉള്ളത് എന്നും പറയുന്നു , എന്നാൽ വലിയ ഒരു കലാകാരി കൂടി ആണ് സുചിത്ര എന്നാൽ കല്യാണം കഴിച്ചാൽ നൃത്തം അവസാനിപ്പിക്കേണ്ടി വരും എന്നും താരം പറയുന്നു , എന്നാൽ ഈ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്