250 രൂപയുടെ ചെരുപ്പാണ്, എന്റെ സൗകര്യമാണ് എന്റെ ഫാഷൻ ശോഭന

മലയാളികൾക്ക് എന്നും ഇഷ്ട നടിയാണ് ശോഭന. ഒരുകാലത്ത് മലയാളികൾക്ക് എന്നും പ്രിയപ്പെട്ട സിനിമകൾ സമ്മാനിച്ച അതുല്യ പ്രതിഭ. ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും ഇന്നും മലയാളികൾ നെഞ്ചോട് ചേർക്കുകയാണ് ഈ പ്രിയ നടിയെ. അഭിനയത്തേക്കാൾ ഉപരി നൃത്തത്തിന് വേണ്ടിയാണ് ഇപ്പോൾ തന്റെ സമയം ശോഭന മാറ്റിവയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ശോഭന വീഡിയോകളും ചിത്രങ്ങളും എല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

ശോഭനയുടെ പഴയ അഭിമുഖങ്ങൾ ഇടയ്ക്ക് സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. ശോഭന എന്ന വ്യക്തിയുടെ വാക്കുകളിൽ ഉള്ള സവിശേഷതയാണ് ആ വീഡിയോകൾ വൈറലാക്കാറ്. അത്തരത്തിൽ ശോഭന ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുത്തപ്പോൾ, ഫാഷനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ ശോഭന മറുപടി പറഞ്ഞ കാര്യങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

250 രൂപ മാത്രമുള്ള ചെരുപ്പാണ് താൻ ധരിച്ചതെന്ന് ശോഭനയുടെ വാക്കുകൾ ആരാധകരെ കൗതുകത്തിൽ ആക്കിയത്.സ്ത്രീകൾ എന്ന് പറഞ്ഞാൽ സൗന്ദര്യം മാത്രമല്ല നമ്മുടെ സ്വഭാവമാണ് നമ്മളെല്ലാവരും ഫാഷൻ മാഗസിനുകൾ നോക്കും ബ്ലൗസിന്റെ ഡിസൈൻ നോക്കും നമ്മളിൽ എന്താ സൗകര്യപ്രദം അതാണ് ബ്യൂട്ടി. സാരി നല്ലതാണ് ഈ ചെരുപ്പിന് 250 രൂപയാണ്. ഈ ഫാഷനിലാണ് ഞാൻ കംഫർട്ട് ആയിട്ടുള്ളത് ശോഭന പറയുന്നു.

ചെന്നൈയിൽ കലാതർപ്പണ എന്ന നൃത്ത വിദ്യാലയം നടത്തുകയാണ് ശോഭന ഇപ്പോൾ, രാജ്യത്തിനകത്തും പുറത്തുമായി ധാരാളം പരിപാടികളുമായി സജീവമായി ഇരിക്കുകയാണ് ശോഭന. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ശോഭന എത്തിയിരുന്നു.