സിജു വിൽ‌സൻ്റെ കഠിനാദ്ധ്വാനം ഹൃദയ സ്പർശിയായ ചിത്രത്തിന്‌ പിന്നിൽ -Siju Wilson her Touching Effort

സിജു വിൽസനെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്ന വോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കരായാണ് സിജു വേഷമിടുന്നത്. രണ്ട് വർഷം മുമ്പ് പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആറാട്ടുപുഴ വേലായുധ പണിക്കർ ചേകവരായി സിജു കലക്കി എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്യുന്നത്. സിജു മലയാള സിനിമയിലെ പുതിയ താരോദയം, ഈ റോൾ കൊടുത്തതിനു വിമർശിച്ചവർക്കുള്ള മറുപടി ആകട്ടെ ഇതിലെ പ്രകടനം, വിനയൻ എന്ന സംവിധായകന്റെ തിരിച്ചു വരവാവട്ടെ ഈ ചിത്രം ഒപ്പം സിജു വിൽസൻ എന്ന താരത്തിന്റെ പുതിയ വേറിട്ട കഥാപാത്രവും,

മലയാളത്തിന്റെ അടുത്ത സൂപ്പർ സ്റ്റാറിന്റെ “ഉദയം” അതേപോലെ വിനയൻ സാറിന്റെ ഒരു കിടിലൻ തിരിച്ചു വരവും ആയിരിക്കാം പത്തൊൻപതാം നൂറ്റാണ്ട്”, എന്നിങ്ങനെയാണ് ടീസറിന് താഴെ വന്നിരിക്കുന്ന കമന്റുകൾ. ചിത്രം ഏപ്രിലിൽ പ്രേക്ഷകർക്ക് മുന്നിലെത്തും. സിജുവിനെ നായകനാക്കിതിനെതിരെ നിരവധി പേർ നേരത്തെ രം​ഗത്തെത്തിയിരുന്നു. ഇവയ്ക്കെല്ലാം തക്കതായ മറുപടിയുമായി വിനയനും എത്തിയിരുന്നു. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായ ബാഹുബലിയിൽ പോലും സൂപ്പർസ്റ്റാർ ആയിരുന്നില്ല നായകനെന്നും പ്രഭാസ് എന്ന നടൻ ആ ചിത്രത്തിനു ശേഷമാണ് സുപ്പർസ്റ്റാർ ആയതെന്നും വിനയൻ പറഞ്ഞിരുന്നു. ചിത്രം ഇപ്പോളും വലിയ രീതിയിലുള്ള അഭിപ്രയം തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,