Press "Enter" to skip to content

സിജു വിൽ‌സൺ തൻ്റെ ജീവിതം പറയുമ്പോൾ നമ്മളും കരഞ്ഞു പോകും -Siju Wilson about his Life Story

Rate this post

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഗംഭീര വിജയത്തിന് ശേഷം നടൻ സിജു വിൽസണിന്റെ ജനപ്രീതിയും വർധിക്കുകയാണ്. 2018ൽ കൊച്ചി രാജഗിരി ബിസിനസ് സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ നടത്തിയ നടന്റെ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ് ഇപ്പോൾ. തീർത്തും സാധാരണ കുടുംബത്തിൽ ജനിച്ച തനിക്ക് സിനിമയിൽ അവസരം ലഭിച്ചതും അതിന് വേണ്ടി നടത്തിയ പ്രയത്നങ്ങളും നടൻ വിശദീകരിച്ചു. ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടിടത്ത് കൃത്യമായി അതെടുക്കുകയാണ് വേണ്ടതെന്ന് സിജു വിൽസൺ പറയുന്നു.ഞാനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ച് വളർന്നത്. എന്റെ അച്ഛൻ സിഐടിയുവിൽ ചുമട്ടുതൊഴിലാളി ആയിരുന്നു. അമ്മ ഹൗസ് വൈഫ് ആയിരുന്നു. ഞങ്ങൾക്ക് വീടിന് മുൻപിൽ ചെറിയൊരു പച്ചക്കറി കടയായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയിരുന്നത്. എപ്പോഴാണ് എന്റെ ജീവിതത്തിലേയ്ക്ക് സിനിമ കടന്നുവന്നത് എന്ന് അറിയില്ല. ഒരുപക്ഷേ ചെറുപ്പത്തിലായിരിക്കും.

ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് ടിവിയുടെ മുൻപിൽ ആയിരിക്കും. എന്റെ വീട്ടിൽ ടിവി ഉണ്ടായിരുന്നില്ല. അയൽ വീടുകളിലും ഒരു കിലോമീറ്ററിനടുത്തുള്ള ആന്റിയുടെ വീട്ടിലുമൊക്കെ പോയിരുന്നാണ് ടിവി കണ്ടിരുന്നത്. ഫുൾ ടൈം ടിവിയ്ക്ക് മുന്നിൽ ഇരുന്നിട്ട് അയൽ വീട്ടിൽ നിന്നൊക്കെ ഇറക്കിവിട്ടിട്ടുണ്ട്. എന്നിട്ടും ഞാൻ പുറത്തിറങ്ങി ജനലരികിൽ നിന്ന് ടിവി കാണുമായിരുന്നു.എന്റെ കുടുംബത്തിൽ അച്ഛനായിരുന്നു സിനിമയോട് ക്രേസ് ഉണ്ടായിരുന്നത്. ഏത് സിനിമ ഇറങ്ങിയാലും പുള്ളി ആദ്യമേ തന്നെ അത് പോയി കാണും. ഫാമിലിയെ അങ്ങനെ കൊണ്ടുപോകാൻ പറ്റില്ലായിരിക്കും, അച്ഛൻ കാണുമായിരുന്നു. മലർവാടി ആർട്ട്സ് ക്ലബ്ബിൽ ഒഡീഷനിലൂടെ എത്തിയെന്നും അൽഫോൺസ് പുത്രനുമായുള്ള പരിചയം തന്റെ സിനിമ പ്രവേശത്തിലേയ്ക്ക് വഴിവച്ചു എന്നും സിജു പറഞ്ഞു.

‘അൽഫോൺസ് പുത്രൻ എൻ്റെ സുഹൃത്താണ്. അദ്ദേഹം നിവിനെ വെച്ച് ആൽബം ചെയ്യാനിരിക്കുന്ന സമയമാണ്. അങ്ങനെ അൽഫോൺസിനോട് സിനിമയിൽ അഭിനയിക്കാനുള്ള എന്റെ താത്പര്യം പറഞ്ഞു. അത് പറയാൻ തന്നെ എനിക്കൊരു മടിയുണ്ടായിരുന്നു. കാരണം എനിക്ക് തന്നെ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നില്ല. അങ്ങനെ അവനാണ് എന്നെ മോട്ടിവേറ്റ് ചെയ്തത്. അങ്ങനെയാണ് മലർവാടി ആർട്ട്സ് ക്ലബ്ബിന്റെ ഓഡീഷനിലേയ്ക്ക് ഞാൻ ഫൊട്ടോ അയക്കുന്നത്. അൽഫോൺസ് എടുത്ത ഫോട്ടോ ആണ് അയച്ചത്. 6000 പേരിൽ നിന്ന് 120 പേരുടെ ലിസ്റ്റാക്കി അവർ ചുരുക്കി. പിന്നീട് 20 പേരെ തെരഞ്ഞെടുത്തു. ആ 20 പേരിൽ ഞാനുണ്ടായിരുന്നു. അഞ്ച് പേരിൽ വന്നില്ലെങ്കിലും സിനിമയിൽ ചെറിയ റോളുകൾ വിനീത് പലർക്കും നൽകിയിരുന്നു.

അങ്ങനെ എന്നെയും വിളിച്ചു. അങ്ങനെ ആദ്യമായി എനിക്ക് ഒരു ഒഡീഷനിൽ അവസരം കിട്ടി. മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് വേഷമാണ് ഞാൻ ചെയ്തത്. ഇതിനിടയിൽ വീട്ടിൽ നിന്ന് പ്രെഷർ ഒക്കെയുണ്ട്. അതിന് ശേഷമാണ് ‘പ്രേമം’ വരുന്നത്. ഞങ്ങളുടെ ലൈഫിൽ ബ്രേക്ക് തന്ന സിനിമയായിരുന്നു പ്രേമം. ഇത്ര ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
പ്രേമം കാരണമാണ് ‘ഹാപ്പി വെഡ്ഡിംങി’ലേയ്ക്ക് ഒമർ ലുലു സെലക്ട് ചെയ്തത്. ആദ്യത്തെ സോളോ ഹീറോ പെർഫോമൻസ് ആയിരുന്നു അത്. ആ സിനിമയും വലിയ സക്സസ് ആയി. കരിയറിൽ എനിക്ക് ഏറ്റവും കടപ്പാട് അൽഫോൺസിനോടും സിനിമ എന്താണെന്ന് പഠിപ്പിച്ച സുഹൃത്തുക്കളോടുമാണ്. പിന്നെ എനിക്ക് പിന്തുണ നൽകിയ കുടുംബത്തോട്. എന്നാണ് പത്തൊമ്പതാം നൂറ്റാണ്ടു എന്ന ചിത്രം വലിയ വിജയം ആയപ്പോൾ സിജു വിത്സൺ പറഞ്ഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from Celebrity NewsMore posts in Celebrity News »