മലയാളത്തിന്റെ ഒരു പ്രധാന സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. ദശരഥം, കിരീടം പോലെ മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ക്ലാസിക്കുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ മുതല്‍ ആസിഫ് അലി വരെ പല നടന്മാരേയും താരങ്ങളാക്കി മാറ്റുന്നതില്‍ സിബി മലയലിന്റെ സിനിമകള്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം സിബി മലയലില്‍ തിരികെ വരികയാണ്.ഇതിനിടെ ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍ താരം പൃഥ്വിരാജുമായുള്ള തന്റെ പിണക്കത്തിന്റെ കഥ പറയുകയാണ് സിബി മലയില്‍. പൃഥ്വിരാജിന് തന്നോടുള്ള ദേഷ്യം ഒരിക്കലും മാറില്ലെന്നാണ് തോന്നുന്നത് എന്നാണ് സിബി മലയില്‍ പറയുന്നത്. പൃഥ്വിരാജിനെ ഒരു സിനിമയില്‍ നിന്നും മാറ്റിയതിനെക്കുറിച്ചാണ് അദ്ദേഹം മനസ് തുറന്നു പറയുന്നത് . ഒരു അഭിമുഖത്തിലായിരുന്നു സിബി മലയലിന്റെ പ്രതികരണം. ഇതിനിടെ ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍ താരം പൃഥ്വിരാജുമായുള്ള തന്റെ പിണക്കത്തിന്റെ കഥ പറയുകയാണ് സിബി മലയില്‍. പൃഥ്വിരാജിന് തന്നോടുള്ള ദേഷ്യം ഒരിക്കലും മാറില്ലെന്നാണ് തോന്നുന്നത് എന്നാണ് സിബി മലയില്‍ പറയുന്നത്.
പൃഥ്വിരാജിനെ ഒരു സിനിമയില്‍ നിന്നും മാറ്റിയതിനെക്കുറിച്ചാണ് അദ്ദേഹം മനസ് തുറക്കുന്നത്. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിബി മലയലിന്റെ പ്രതികരണം. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.’അമൃതം എന്ന സിനിമയില്‍ പൃഥ്വിരാജിനെ ജയറാമിന്റെ അനിയനായി കാസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ പോയി കണ്ട് സംസാരിക്കുകയും കാര്യങ്ങളൊക്കെ തീരുമാനിക്കുകയും ചെയ്തു. ഞാന്‍ പൃഥ്വിരാജിനെ നേരിട്ട് പോയി കണ്ടില്ലായിരുന്നു. പ്രൊഡ്യൂസറും റൈറ്ററും ഒക്കെയാണ് കണ്ടത്. പിന്നീട് ഒരു ഘട്ടത്തില്‍ അദ്ദേഹം ചോദിക്കുന്ന എമൗണ്ട് ഇച്ചിരി കൂടുതലാണെന്ന് പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞു. അത് നിങ്ങള്‍ തീരുമാനിക്ക് എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല, ആ കഥാപാത്രത്തിന് നിങ്ങള്‍ക്ക് എത്ര ബജറ്റാണുള്ളതെന്ന് പറയുക, അല്ലെങ്കില്‍ വേറെ ഓപ്ഷന്‍ നോക്കാമെന്ന് ഞാന്‍ പറഞ്ഞു. അവര്‍ പൃഥ്വിരാജിനോട് പിന്നീട് സംസാരിച്ചിട്ട് അത് ഒരു തീരുമാനത്തിലെത്തിയില്ല” എന്നാണ് സിബി മലയില്‍ പറയുന്നത്.