മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴം എന്ന കുടുംബഹാസ്യ പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രമാണ് താരത്തെ കൂടുതൽ പ്രിയങ്കരി ആക്കിയത്. ഇതിനോടകം തന്നെ നിരവധി ആരാധകരും താരത്തിനുണ്ട്. Shruti Rajinikanth shared a picture of her shaved head
അനൂപ് മേനോൻ ചിത്രം പത്മയിലും ഒരു പ്രധാന വേഷത്തിൽ താരമെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രുതി ഇപ്പോൾ പങ്കുവെച്ച ഫോട്ടോയാണ് വൈറലാകുന്നത്.
തല മൊട്ടയടിച്ച നിലയിലുള്ള പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത് .
തല മുണ്ടനം ചെയ്ത നിലയിലുള്ള പുതിയ ചിത്രമാണ് സോഷ്യൽ മീഡിയ വഴി ശ്രുതി പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ ഫോട്ടോസ് മീഡിയയിൽ വൈറലായി ശ്രുതിക്കെന്തുപറ്റി പുതിയ ലുക്കിന് പിന്നിലെ കാരണമെന്താണ് എന്നൊക്കെ അന്വേഷിച്ചിരിക്കുകയാണ് ആരാധകർ. എന്നാൽ ശ്രുതി മുടി കളഞ്ഞിട്ടില്ല ക്യാമറ ഫിൽറ്റർ ഉപയോഗിച്ച് തന്നെ പുതിയ ലുക്ക് ആസ്വദിക്കുകയായിരുന്നു “ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത് എന്നോട് ഇപ്പോൾ കൂടുതൽ ഇഷ്ടം തോന്നുന്നു എന്ന കുറിപ്പോടുകൂടിയാണ് ശ്രുതി ഫോട്ടോ പങ്കുവെച്ചിട്ടുള്ളത്. പിന്നീടുള്ള പോസ്റ്റുകളിൽ പുഷ്പ എന്ന ചിത്രത്തിന്റെ ഫഹദിന്റെ ലുക്കിനൊപ്പം ചേർത്ത് വച്ച് ശ്രുതിയുടെ ഫോട്ടോയും കാണാം.ഇതിനോടകം തന്നെ താരം പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് പറയാം നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
