Celebrity News

മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ആ രഹസ്യം തുറന്ന് പറഞ്ഞ് നടി ശോഭന – Shobana Revealed the secret behind the movie Manichitrathazhu

മലയാള സിനിമയിൽ ഒരുകാലത്തു ഒഴിച്ചുകൂടാനാവാത്ത താരമായിരുന്നു ശോഭന. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന സിനിമയിലൂടെയാണ് ശോഭന അഭിനയത്തിലേക്ക് എത്തിയത്.(Shobana Revealed the secret behind the movie Manichitrathazhu)

മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേസമയം താരപദവിയോടെ തിളങ്ങുന്ന ശോഭന നൃത്ത രംഗത്തിലൂടെ ആണ് അഭിനയിലോകത്തേക്ക് എത്തിയത്.

അഞ്ചുഭാഷകളിലായി 200 സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും എക്കാലത്തും ആളുകൾ നെഞ്ചോട് ചേർത്തുവച്ചിരിക്കുന്ന കഥാപാത്രമാണ് മണിച്ചിത്രത്താഴിയിലെ നാഗവല്ലി.വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല ഇപ്പോൾ ഇതാ മണിച്ചിത്രത്താഴ് ബന്ധപ്പെട്ട ഒരു രഹസ്യം പങ്കുവെച്ചിരിക്കുകയാണ് നടി ശോഭന.

ഒരു മുറൈ വന്ത് പാർത്തായ എന്ന ഗാനരംഗത്തിൽ എല്ലാവരും ഡാൻസ് ശ്രീധറിന്റെയും ശോഭനയുടെയും മികവിനൊപ്പം ശ്രദ്ധിച്ചത് അവർ മൊത്തം ചെയ്യുന്ന നവരാത്രി മണ്ഡപത്തിന്റെ ഫ്ലോറിന്റെ തിളക്കമാണ്. കറുത്ത തറയിൽ നർത്തകരുടെ പ്രതിഫലനവും ഉണ്ടായിരുന്നു. അതിനു പിന്നിലെ രഹസ്യമാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. തറയിൽ യഥാർഥത്തിൽ എണ്ണ തേച്ചിരുന്നു എന്നാണ് നടി പറയുന്നത് വളരെ റിസ്ക് എടുത്തായിരുന്നു അവിടെ നൃത്തം ചെയ്തതെന്നും താരം പറയുന്നുണ്ട്. നടി ശോഭനയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴിലെ ചിത്രത്തിലെ പല വിശേഷങ്ങളെക്കുറിച്ചും ഇതിനുമുമ്പും താരം പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന ഗാനം ഒരു മുറൈ എന്ന ഗാനത്തിനുശേഷം പഴം തമിഴ് ആണെന്നാണ് താരം പറഞ്ഞത് എന്നാൽ വീണ്ടും സിനിമ കണ്ടപ്പോൾ വരുവാനില്ലാരുമീ എന്ന ഗാനത്തിൽ മയങ്ങിപ്പോയെന്നും താരം പറഞ്ഞു. ഫാസിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു മണിച്ചിത്രത്താഴ്.

To Top