Celebrity News

നടൻ ഷൈൻ ടോം ചാക്കോയെ എയർ ഇന്ത്യ പുറത്താക്കി

മലയാളത്തിലെ യുവ നടന്മാരിൽ ഒരാൾ ആണ് ഷൈൻ ടോം ചാക്കോ , എന്നാൽ ഇദ്ദഹത്തെ കുറിച്ച് നിരവധി വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത് , എന്നാൽ ഇപ്പോൾ താരത്തെ കുറിച്ച് ഒരു വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ,ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഷൈൻ ടോം ചാക്കോ.

പുതിയ ചിത്രം ഭാരത് സർക്കസിന്റെ പ്രമോഷന്റെ ഭാ​ഗമായാണ് കഴിഞ്ഞ ദിവസം താരം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം ദുബായിൽ എത്തിയത്. യാത്രയ്ക്കായി വിമാനത്തിൽ കയറിയ താരം കോക്പിറ്റിലേക്ക് അധിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കോക്പിറ്റിൽ കയറാൻ ആവില്ലെന്നും സീറ്റിൽ പോയി ഇരിക്കണമെന്നും വിമാനത്തിലെ ജീവനക്കാർ താരത്തോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതെ ഇരുന്നതോടെയാണ് വിമാനത്തിൽ നിന്ന് പുറത്താക്കിയത്.

വിമാനം കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് ദുബായ് എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ താരത്തെ കസ്റ്റഡിയിലെടുത്തത്. തമാശയ്ക്കുവേണ്ടി ചെയ്തതാണെന്ന് താരം എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർക്ക് മൊഴി നൽകിയതായാണ് പുറത്തുവരുന്ന വിവരം. മലയാള സിനിമ നടൻ ഷൈൻ ടോം ചാക്കോയെ എയർ ഇന്ത്യ വിമാനത്താവളത്തിൽ നിന്ന് ഇറക്കിവിട്ടതായി റിപ്പോർട്ട് പുറത്തു വരുന്നത് , ഇപ്പോൾ ദുബായ് എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥരുടെ കസ്റ്റഡിയിലാണ് താരം. ചോദ്യം ചെയ്തു വരികയാണ്.

To Top