Press "Enter" to skip to content

നീ എനിക്ക് സ്പെഷ്യലാണ്, എക്കാലത്തെയും മികച്ച ഭാര്യക്ക് ജന്മദിനാശംസകൾ സെന്തിൽ കൃഷ്ണ

Rate this post

ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സെന്തിൽ രാജമണി. മിമിക്രി ടെലിവിഷൻ താരമായാണ് സെന്തിൽ കൃഷ്ണ രാജാമണി അഭിനയരംഗത്തേക്ക് കടന്നുവന്നത്

എൽ ബി ഡബ്ലിയു എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്തേക്ക് എത്തിയത് പിന്നീട് വേദം, ഉത്തരം പറയാതെ, ലച്ച്മി, വൈറസ് തുടങ്ങിയ നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിരുന്നു.

തൃശ്ശൂർ പൂരം,പട്ടാഭിരാമൻ, മൈ ഗ്രേറ്റ് ഫാദർ, ആകാശഗംഗ ടു, പത്തൊമ്പതാം നൂറ്റാണ്ട്, കുറ്റവും ശിക്ഷയും, ഇടി മഴക്കാറ്റ്, കുടുംബ തുടങ്ങിയ ശ്രദ്ധേയമായി ചിത്രങ്ങളിൽ ഇദ്ദേഹം എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഭാര്യയുടെ ജന്മദിനത്തിൽ സെന്തിൽ കൃഷ്ണ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
കോഴിക്കോട് സ്വദേശിയായ അഖിലയും സെന്റിലും 2019 ഓഗസ്റ്റ് 24നാണ് വിവാഹം ചെയ്തത്.
നീ എനിക്ക് വളരെ സ്പെഷ്യൽ ആണ് നിങ്ങളുടെ ജന്മദിനവും നീ എപ്പോഴും സന്തോഷത്തോടെയും അടിച്ചുപൊളിയും ആയിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു നിന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ എക്കാലത്തെയും മികച്ച ഭാര്യയ്ക്ക് ജന്മദിനാശംസകൾ.. എക്കാലത്തെയും മികച്ച ഭാര്യക്ക് ജന്മദിനാശംസകൾ… ഇപ്പോൾ ഇത്രയേ പുകഴ്ത്തുന്നുള്ളൂ ബാക്കി അടുത്ത ബർത്ത്ഡേക്ക്.. ഭാര്യയുടെ ചിത്രങ്ങൾക്കൊപ്പം ആണ് സെന്തിൽ കൃഷ്ണ കുറിച്ചത്. നിരവധി പേരാണ് അഖിലക്ക് ആശംസകളുമായ് എത്തിയത്.

More from Celebrity NewsMore posts in Celebrity News »