സ്കോഡയുടെ പ്രീമിയം സെഡാൻ സ്വന്തമാക്കി നസ്ലിൻ:- വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നസ്ലിൻ. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ നസ്ലിൻ അഭിനയരംഗത്തേക്ക് എത്തിയത്. ഇപ്പോൾ ഒരുപിടി ചിത്രങ്ങളുമായി തിരക്കിലാണ് താരം. ഇപ്പോൾ സ്കോഡയുടെ പ്രീമിയം സെഡാൻ സൂപ്പർബ് സ്വന്തമാക്കിയിരിക്കുകയാണ് താരം. ഇവിഎം സ്കോഡയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി ഈ വിശേഷം പങ്കുവെച്ചത്. വാഹനം ഡെലിവറി ചെയ്യുന്ന വീഡിയോ പങ്കുവെച്ച ഡീലർ സൂപ്പബിന്റെ അവസാനകാറുകളിലൊന്ന് സ്വന്തമാക്കിയ നസ്ലിന് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ തന്നെ ജനശ്രദ്ധ നേടിയ താരമാണ് നസ്ലിൻ പിന്നീട് ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളും വമ്പൻ ഹിറ്റുകളാണ്. ഈ അടുത്ത് ഇറങ്ങിയ നെയ്മർ എന്ന ചിത്രവും ഗംഭീര വിജയം നേടിയിരുന്നു.2004 മുതൽ ഇന്ത്യൻ വിപണിയിലുള്ള കാറാണ് സ്കോഡയുടെ പ്രീമിയം സെഡാൻ സൂപ്പർബ്. 2015 ൽ രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങിയ സൂപ്പർബിന്റെ മൂന്നാം തലമുറയുടെ മുഖം മിനുക്കിയ പതിപ്പാണ് നസ് ലിൻ സ്വന്തമാക്കിയത്.
രണ്ടു ലിറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 188 ബി എച്ച്പി കരുത്തും 320 എൻ എം ടോർക്കുമുണ്ട്. സ്പീഡ് ഡിസിടിയാണ് ഗിയർബോക്സ്. ഏകദേശം 34 ലക്ഷം രൂപ മുതൽ ആയിരുന്നു വാഹനത്തിന്റെ എക്സ് ഷോറൂം വില ഈ വർഷം സ്കോഡ സൂപ്പബിനെ വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു.