ആറാട്ട് അണ്ണനായി ജനങ്ങൾക്കിടിയിൽ ശ്രദ്ധ നേടിയ താരമാണ് സന്തോഷ് വർക്കി. താരത്തിന്റെ ചെറിയ പരാമർശങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. (Santosh Varki wants to get married if Nithya Menon agrees)
ആറാട്ട് ചിത്രത്തിന്റെ റിവ്യൂ പറഞ്ഞുകൊണ്ട് ശ്രദ്ധ നേടിയതാരം പിന്നീട് സിനാമാ മേഖലയിൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇതിനിടെയാണ് പ്രിയതാരം നിത്യാമേനോനെ കുറിച്ചുള്ള പരാമർശം നടത്തിയത്. നിത്യ മേനോനോട് തനിക്ക് പ്രണയമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും താരത്തിന്റെ വീട്ടുകാർക്ക് ഇതെല്ലാം അറിയാമെന്നും സന്തോഷ് വർക്കി തുറന്നു പറഞ്ഞിരുന്നു. എന്നാൽ, നിത്യക്ക് തന്നോട് പ്രണയം ഇല്ലെന്നും സന്തോഷ് വർക്കി പറഞ്ഞിരുന്നു. എന്നാൽ, ഇതിന് പിന്നാലെ നിത്യമേനോൻ
രംഗത്തുവന്നിരുന്നു. ഇതോടെ, നിത്യയുമായി യാതൊരു ബന്ധവുമില്ലന്നും നിത്യയോടെ പ്രണയം ഇല്ലായെന്നുമൊക്കെ ആയിരുന്നു സന്തോഷ് പറഞ്ഞത്. എന്നാൽ,
ഇതോടെ തീർന്നിട്ടില്ല. നിത്യ മേനോനെ കുറിച്ചുള്ള സന്തോഷിന്റെ പരാമർശം വീണ്ടും വന്നിരിക്കുകയാണ്. നിത്യ മേനോൻ എനിക്ക് ഇപ്പോഴും ഇഷ്ടമാണ്. എന്റെ ഫാദർ കഴിഞ്ഞാൽ എനിക്ക് ഇഷ്ടമുള്ളത് നിത്യ മേനോനെയാണ് അത് കഴിഞ്ഞാണ് മോഹൻലാലിനെ പോലും ഇഷ്ടമുള്ളത്. അവർ ഭയങ്കര ടീമാണ് എനിക്കൊന്നും എത്തിപ്പെടാൻ പറ്റില്ലെന്നും സന്തോഷ് വർക്കി പറഞ്ഞു. അവർ വലിയൊരു സെലിബ്രേറ്റി ഞാൻ ചെറിയ സെലിബ്രേറ്റി.
എന്നാൽ ഏതെങ്കിലും കാലത്ത് നിത്യ മേനോൻ എന്നെ ഇഷ്ടപ്പെടുകയാണെങ്കിൽ കല്യാണം കഴിക്കാൻ തയ്യാറാണ് എന്നാണ് സന്തോഷ് വർക്കി പറയുന്നത്. സന്തോഷിന്റെ വാക്കുകൾ വീണ്ടും ആരാധകരെ ചോടിപ്പിച്ചിരിക്കുകയാണ്. ട്രോളുകളിലൂടെയും മറ്റും വിമർശനങ്ങളുമായി നിരവധി പേരാണ് രംഗത്ത്.