ഉദ്ഘാടന വേദികളിലെ രാജാവും രാജ്ഞിയും, താരങ്ങളുടെ ചിത്രങ്ങൾ വൈറലാകുന്നു – Robin and Honey Rose

sruthi

ബിഗ് ബോസിലൂടെ മലയാളികൾ ഏറെ പ്രിയപ്പെട്ടവനായിട്ടുള്ള താരമാണ് റോബിൻ രാധാകൃഷ്ണൻ.ബിഗ് ബോസിൽ വെച്ച് ഇത്രയും ആരാധകരെ സ്വന്തമാക്കിയ താരം ഇതിനു മുൻപ് ഉണ്ടായിട്ടില്ല. നൂറു ദിവസത്തെ മത്സരത്തിൽ നിന്നും 70 ദിവസം മാത്രമാണ് റോബിൻ അവിടെ ഉണ്ടായിരുന്നത് ഷോയുടെ നിബന്ധനകൾ തെറ്റിച്ചതോടെയാണ് താരം പുറത്ത് പോകേണ്ടി വന്നത്. പുറത്തിറങ്ങിയപ്പോൾ ആരാധകർ റോബിനെ നൽകിയ സ്വീകരണത്തിന് കൈയും കണക്കുമില്ല ഇപ്പോഴും ആ ഓളത്തിന് കുറവുന്നില്ല. ഈ അടുത്ത് കാലത്ത് ഏറ്റവും കൂടുതൽ ഉദ്ഘാടനം വേദികളിൽ എത്തിയ റെക്കോർഡും റോബിനും നടി ഹണി റോസും ആയിരിക്കാം സ്വന്തമാക്കിയിട്ടുണ്ടാകുക.(Robin and Honey Rose)

ഇപ്പോൾ ഇവർ ഒന്നിച്ചുനിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റോബിനാണ് തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കീപ് സ്മൈലിങ് എന്നാ എടുക്കുവാടുകൂടിയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് രണ്ടുപേരും പുഞ്ചിരിയോടെ എത്തിയ ചിത്രങ്ങൾക്ക് നിരവധി കമന്റുകളാണ് ആരാധകർ നൽകുന്നത്. ഉദ്ഘാടന വേദികളിലെ രാജാവും രാജ്ഞിയും രണ്ടുപേരെയും ബിഗ് സ്ക്രീനിൽ കാണാൻ കഴിയട്ടെ എന്നും നിരവധി പേർ കമന്റുകൾ നൽകുന്നുണ്ട്.

മോഹൻലാൽ നായകനായ മോൺസ്റ്റർ ആയിരുന്നു ഈ അടുത്ത് ഹണി റോസിന്റേതായി അടുത്ത് ഇറങ്ങിയ ചിത്രം. സോഷ്യൽ മീഡിയയിൽ സജീവമായ ഹണി റോസ് ഇതിനുമുമ്പും നിരവധിച്ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്.