മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റിമ കല്ലിങ്കൽ ഒരുകാലത്ത് ഒട്ടേറെ ചിത്രങ്ങളിൽ റിമ തിളങ്ങി നിന്നെങ്കിലും ഇപ്പോൾ ചുരുക്കം ചില ചിത്രങ്ങളിൽ ആണ് റിമയെ കാണാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം വെറൈറ്റി ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. Rima Kallingal Photoshoot
ഇത്തവണ ഏറ്റവും വെറൈറ്റി ആയ ഒരു ഫോട്ടോഷൂട്ടുമായാണ് റിമ കല്ലിങ്കൽ എത്തിയിരിക്കുന്നത് ട്രൈബൽ വസ്ത്രങ്ങളിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് താരം ഷൂട്ട് ചെയ്തിരിക്കുന്നത്.
ഈ ചിത്രങ്ങൾക്കെല്ലാം വളരെ പ്രശംസയാണ് ലഭിക്കുന്നത് ഈ വർഷത്തെ അവസാനത്തെ പൗർണമി ദിവസങ്ങളാണ് ഈ ചിത്രങ്ങൾ ഒരുക്കിയതെന്നും റിമകല്ലിങ്കൽ ഫോട്ടോ പങ്കു വെച്ചപ്പോൾ കുറിച്ചിട്ടുണ്ട്. ഈ ഫോട്ടോഷൂട്ടിനായി തന്റെ മാളം വിട്ടുതന്ന ചാത്തനും നന്ദി പറയുന്നു എന്നും റിമ കുറിച്ചിട്ടുണ്ട്.
കരോളിൻ ജോസഫ് ആണ് ഫോട്ടോഷൂട്ടിന്റെ ക്രിയേറ്റീവ് ഡയറക്ടർ. റിമ കല്ലിങ്കലിന്റെ മേക്കപ്പ് ചെയ്തിരിക്കുന്നത് പ്രിയയാണ്
എന്തായാലും താരത്തിന്റെ കിടിലൻ ഫോട്ടോഷോട്ട് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നടിയെന്നതിൽ ഉപരി ഒരു മോഡലും കൂടിയാണ് ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിലേക്ക് ഇതിനോടകം എത്തിച്ചിട്ടുള്ള നിർമാതാവ് കൂടിയാണ്. ആഷിക് അബുവിന്റെ ഭാര്യയായ റിമ മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ലിയു സി സി യുടെ പ്രധാന പ്രവർത്തക കൂടിയാണ്. ആഷിക് അബുവി ഒരുക്കുന്ന നീല വെളിച്ചം ആണ് റിമയുടെതായി പുറത്തിറങ്ങാനുള്ള ചിത്രം.