Celebrity News

ഇനിയൊരു തിരിച്ചു വരവ് ഉണ്ടെങ്കിൽ ഈ മെഗാസ്റ്റാറിനൊപ്പം ആകണം പാർവതി – Parvathy Jayaram

ശാലീന സൗന്ദര്യം കൊണ്ടും കണ്ണുകളുടെ ഭംഗികൊണ്ടും, അഭിനയം കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പാർവതി.If there is another comeback, Parvathy should be with this megastar

നടൻ ജയറാമുമായുള്ള വിവാഹശേഷം പൂർണ്ണമായും സിനിമയിൽ നിന്നും താരമൊരുമിടവേള എടുത്തിരുന്നു ജയറാമും പാർവതിയും ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ വികാരം ആയിരുന്നു എന്നതാണ് സത്യം.

ജയറാമിനൊപ്പം വിവാഹ ജീവിതം ആരംഭിച്ചപ്പോഴും ഇനി സിനിമയിലേക്ക് ഇല്ലേയെന്ന് പല ആരാധകരും ചോദിച്ചിരുന്നു. എന്നാൽ അപ്പോഴൊക്കെ കുടുംബജീവിതത്തിലാണ് പ്രാധാന്യം നൽകുന്നത് എന്നു പറഞ്ഞ് പാർവതി ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.ഇപ്പോൾ പാർവതിയുടെ ഒരു അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഇനിയും സിനിമയിലേക്ക് വരികയാണെങ്കിൽ ഏതു നടനോടൊപ്പം വരണം എന്ന ആഗ്രഹമാണ് പാർവതി ഇപ്പോൾ പറഞ്ഞിരിക്കുന്നത് താൻ ഇനിയും സിനിമയിലേക്ക് വരികയാണെങ്കിൽ അത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി മാത്രം എന്നാണ് തനിക്ക് ആഗ്രഹമെന്നും അങ്ങനെ ഒരു കഥാപാത്രം ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തിന് താല്പര്യം ഉണ്ടെന്നും പാർവതി പറഞ്ഞിരുന്നു. അതുകൂടാതെ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച കാർണിവൽ എന്ന ചിത്രത്തിന്റെ ഓർമ്മകളെ കുറിച്ചും പാർവതി പറഞ്ഞിരുന്നു.

ആ സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഒരു ജീപ്പിൽ കയറി പോകുന്ന രംഗം ഉണ്ടായിരുന്നു എന്നും ആ രംഗത്തിൽ തനിക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഒരുപാട് സൂക്ഷിച്ചാണ് മമ്മൂട്ടി വാഹനം ഓടിച്ചതെന്ന് പാർവതി പറയുന്നുണ്ട് അദ്ദേഹം ഒരുപാട് ശ്രദ്ധിച്ചിരുന്നു എന്നും ഒപ്പം അഭിനയിക്കുന്ന താരങ്ങൾക്ക് ഒന്നും വരാതിരിക്കാൻ വേണ്ടി വളരെ സൂക്ഷിച്ചാണ് മമ്മൂട്ടി ഓരോ കാര്യങ്ങളും ചെയ്യുക എന്നും പാർവതിയുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാം എന്നാൽ ഇരുവരും ജോടികളായ അധികം സിനിമകൾ ഉണ്ടായിട്ടില്ല എന്നതും ഒരു യാഥാർത്ഥ്യമാണ്.

To Top