Tovino Thomas:- റേഞ്ച് റോവർ സ്വന്തമാക്കി നടൻ ടോവിനോ തോമസ്. റേഞ്ച് റോവറിന്റെ പുതിയ വേർഷൻ ആയ സ്പോട്ട് 20 23 വേർഷനാണ് ടോവിനോ സ്വന്തമാക്കിയത്. ഭാര്യ ലിഡിയക്കും മക്കളായ ഇസക്കും ടഹാനുനൊപ്പമെത്തിയാണ് ടോവിനോ വാഹനം ഏറ്റുവാങ്ങിയത്. വീഡിയോ സോഷ്യൽ മീഡിയ വഴി ടോവിനോ പങ്കുവെച്ചിട്ടുണ്ട്. ഒരു കോടി രൂപയിൽ അധികം വില വരുന്ന കാറാണ് ടോവിനോ സ്വന്തമാക്കിയിരിക്കുന്നത്. ഓഡി ക്യു 7, ബിഎംഡബ്ലിയു 7 സീരീസ്, മിനി കൂപ്പർ സൈഡ് വാക്ക് എഡിഷൻ , ബിഎംഡബ്ലിയു ഡി 310 ജി എസ് ബൈക്ക് എന്നിവയാണ് ടോവിനോയുടെ ഗ്യാരെജിലെ മറ്റ് വാഹനങ്ങൾ.
നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ടോവിനോ തോമസ്. ടോവിനോ കേന്ദ്ര കഥാപാത്രമായ് എത്തിയ വഴക്ക് ഐഎഫ് കെയിൽ പ്രദർശിപ്പിച്ചിരുന്നു. സനൽകുമാർ ശശിധരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുദേവ്, കനി കുസൃതി, ബൈജു നെറ്റോ, തന്മയ സോൾ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷത്തിൽ എത്തുന്നത്. ടോവിനോ തോമസ് പ്രൊഡക്ഷൻസും പാരറ്റ് മൗണ്ട് പിക്ചേഴ്സ് ചേർന്നാണ് വഴക്ക് നിർമ്മിച്ചിരിക്കുന്നത്, ചന്ദ്രു സെൽവരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ, അരുൺ സോളാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ. ടോവിനോ തോമസിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ മികച്ച വിജയം നേടിയിരുന്നു. ബേസിൽ ജോസെഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത് ടോവിനോ ആയിരുന്നു. ഈ ചിത്രത്തിനുവേണ്ടി സംവിധായകനായ ബേസിൽ ജോസഫിന് ഏഷ്യൻ അക്കാദമിയുടെ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചിരുന്നു.