10 വർഷത്തിന് ശേഷം ജീവിതത്തിലേക്ക് എത്തുന്ന ആദ്യത്തെ കണ്മണിയ്ക്കായി കാത്തിരുന്ന് രാംചരണും ഭാര്യ ഉപാസനയും. നേരത്തെ ഉപാസന ഗർഭിണിയാണെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എന്നാൽ ഈ വാർത്തയ്ക്ക് സ്ഥിതീകരണവും ആയാണ് ഇന്ത്യ ടുഡേ പങ്കുവെച്ച വാർത്തകൾ പറയുന്നത്.
തങ്ങളുടെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പരിചയപ്പെടുത്താൻ താല്പര്യമില്ലെന്നാണ് റാം ചരണും ഉപാസനയും മാധ്യമങ്ങളോട് പറഞ്ഞത്. എപ്പോഴാണ് ജീവിതത്തിലേക്ക് കുഞ്ഞി എത്തുക എന്ന ചോദ്യത്തിന് പേഴ്സണൽ ചോയ്സ് എന്നാണ് ഉപാസന പറഞ്ഞത്.
ഉപാസനയുടെ വാക്കുകളിങ്ങനെ
“അത് ഞങ്ങളുടെ പേർസണൽ ചോയിസ് ആണ് അഥവാ ഇപ്പോൾ ഒരു കുഞ്ഞു വേണമെന്ന് എനിക്ക് താല്പര്യമുണ്ട് എന്നാണ് ഞാൻ പറയുന്നതെങ്കിൽ എല്ലാവരും അത് വളച്ചൊടിക്കും. നേരെമറിച്ച് എനിക്കിപ്പോൾ താല്പര്യം ഇല്ല എന്നാണ് പറയുന്നത് എങ്കിൽ അതും വൈറലാകും അതുകൊണ്ട് ഈ ചോദ്യത്തിന് ഞാൻ ഉത്തരം നൽകാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് പറഞ്ഞത്. അതിന് ഞാൻ ആരോടും പറയണ്ടതില്ല എന്നാണോ ഉപാസന പറഞ്ഞത്.
2012 ലാണ് രാംചരണും ഉപാസനയും തമ്മിലുള്ള വിവാഹം നടന്നത്. ഒമ്പതാം ക്ലാസ്സുമുതൽ ഇരുവരും ഒരുമിച്ച് പഠിച്ചവരാണ് അപ്പോളോ ആശുപത്രിയുടെ ചെയർമാൻ ആയിരുന്ന പ്രതാപ് ഷെട്ടിയുടെ പേരക്കുട്ടിയാണ് ഉപാസന. അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയർപേഴ്സനും കൂടിയാണ് ഉപാസന. ഇന്ത്യയിലെ പ്രശസ്ത വനിതാ സംരംഭകയാണ് മാത്രമല്ല ആരോഗ്യപരമായ ജീവിതശൈലികളെയും പോസിറ്റീവ് മനോഭാവത്തെക്കുറിച്ചും ബി പോസിറ്റീവ് മാഗസിനും ഉപാസന നടത്തുന്നുണ്ട്.