മലയാളികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളിൽ ഒരാളാണ് പൂർണിമ ഭാഗ്യരാജ് മലയാള സിനിമകളിലൂടെയാണ് ഇവർ അഭിനയ രംഗത്തേക്ക് എത്തിയെങ്കിലും പിന്നീട് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതൽ സജീവമായത്. മോഹൻലാൽ ആദ്യമായി അഭിനയിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെയാണ് പൂർണിമ ഭാഗ്യരാജിനെ എല്ലാവരും ശ്രദ്ധിച്ചത് ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ ശങ്കർ ആയിരുന്നു പൂർണിമയുടെ നായകനായി എത്തിയത്.
തമിഴ് നടനായ ഭാഗ്യരാജിനെയാണ് പൂർണിമ വിവാഹം ചെയ്തത് തമിഴിലെ മുൻനിരനായകന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. ഇപ്പോൾതന്നെ ഭർത്താവിൽ നിന്നും ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന് തുറന്നു പറയുകയാണ് പൂർണിമ.ഇതുമാത്രമല്ല ഭർത്താവിൽ നിന്നും ഒട്ടും ഇഷ്ടമല്ലാത്ത കാര്യം കൂടി താരം തുറന്നു പറയുന്നുണ്ട്.
സ്ത്രീകൾക്ക് ഏറെ ബഹുമാനം കൊടുക്കുന്ന വ്യക്തിയാണ് തന്റെ ഭർത്താവ് എന്നാണ് പൂർണിമ പറഞ്ഞത് അതാണ് തനിക്ക് ഏറ്റവും അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട കാര്യം എന്നും പൂർണിമ പറയുന്നുണ്ട്. ഈ കാര്യം തുടക്കം മുതലേ ഞാൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും അത് അങ്ങനെ തന്നെ അദ്ദേഹം കൊണ്ടുപോകുന്നു എന്നാണ് പൂർണിമ പറഞ്ഞത് എന്നാൽ തനിക്ക് ഭർത്താവിൽ നിന്ന് ഇഷ്ടമല്ലാത്ത കാര്യത്തെക്കുറിച്ച് പൂർണിമ പറയുന്നുണ്ട്.
താൻ പറയുന്ന ഒരു കാര്യവും അദ്ദേഹം കേൾക്കുന്നില്ല എന്നതായിരുന്നു പൂർണിമ നടത്തിയ പരാതി പല കാര്യങ്ങളും അദ്ദേഹം പെട്ടെന്ന് കേൾക്കില്ല എന്നും എല്ലാ ദിവസവും കാര്യങ്ങൾ ഇങ്ങനെ തന്നെയാണ് എന്ത് കാര്യവും ആദ്യം പറഞ്ഞാൽ കേൾക്കില്ല നാലോ അഞ്ചോ തവണ പറഞ്ഞാൽ മാത്രമേ അദ്ദേഹം അത് കേൾക്കുകയുള്ളൂ എന്നും പൂർണിമ കൂട്ടിച്ചേർത്തു ഭർത്താവിന്റെ ഈ സ്വഭാവം കാണുമ്പോഴാണ് കൂടുതൽ ദേഷ്യം വരുന്നത് എന്നാണ് പൂർണിമ പറയുന്നത്.