നടൻ പൂജപ്പുര രവി ( രവീന്ദ്രൻ നായർ-84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടിലായിരുന്നു, ഇന്ന് രാവിലെ 11:30ന് ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആണ് മരണം സംഭവിക്കുന്നത്. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
ഹാസ്യ നടനായും സ്വഭാവ നടനായും മലയാള സിനിമയിൽ ദീർഘകാലം അഭിനയിച്ച താരമാണ്. 4000 ത്തോളം നാടകങ്ങളിലും 800 ഓളം സിനിമകളിലും അഭിനയിച്ച ശ്രദ്ധേയനായ താരം. കള്ളൻ കപ്പലിൽ തന്നെ, റൗഡി രാമു, ഓർമ്മകൾ മരിക്കുമോ? അമ്മിണി അമ്മാവൻ, മുത്താരംകുന്ന് പി. ഒ,പൂച്ചക്കൊരു മൂക്കുത്തി, ലവ് ഇൻ സിംഗപ്പൂർ, തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷത്തിൽ താരം എത്തിയിട്ടുണ്ട്.
2016 ൽ പുറത്തിറങ്ങിയ ഗപ്പിയാണ് അവസാന ചിത്രം. തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ് എം രവീന്ദ്രൻ നായർ ആണ് യഥാർത്ഥ പേര്. നാടകനടൻ ആയിരിക്കും കലാനിലയം കൃഷ്ണൻ നായർ ആണ് അദ്ദേഹത്തിന്റെ പേര് മാറ്റിയത് നാടക മേഖലയിൽ ധാരാളം രവിമാർ ഉള്ളതിനാൽ പൂജപ്പുര എന്ന സ്ഥല പേര് കൂടി ചേർക്കുകയായിരുന്നു. ഭാര്യ പരേതയായ തങ്കമ്മ, കലാനിലയത്തിൽ നടിയായിരുന്നു. മക്കൾ ലക്ഷ്മി, ഹരികുമാർ. ട്രാവൻകൂർ ഇൻഫ്രട്രിയിലും സൈനിക സ്കൂളിലും ഉദ്യോഗസ്ഥനായിരുന്ന മാധവൻ പിള്ളയുടെയും ഭവാനിയമ്മയുടെയും നാലുമക്കളിൽ മൂത്തയാളാണ് രവി.