രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പ്, ചിത്രങ്ങൾ പങ്കുവെച്ച് പേളി മാണി – Pearle Maaney Waiting for second child

sruthi

Updated on:

Pearle Maaney Waiting for second child:- അവതരണ ശൈലിയും സംസാരശൈലിയും കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ അവതാരികയാണ് പേളി മാണി. ഈയടുത്ത് വീണ്ടും ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന വിവരം പേളി മാണി പങ്കുവെച്ചിരിക്കുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. പേളിയെ പോലെ തന്നെ മകളായ നില ബേബിയും ആരാധകർക്ക് എന്നും പ്രിയപ്പെട്ടവരാണ്.

വീട്ടിൽ പുതിയ അതിഥി വരുന്ന സന്തോഷം പങ്കുവെച്ചത് ഭർത്താവായ ശ്രീനിഷിനും നിലയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ്. നില ബേബി പറയുന്ന ഒരു വാചകമാണ് ആദ്യം പേളി പങ്കുവെച്ചിരിക്കുന്നത്.

അമ്മേടെ വയറ്റിൽ കുഞ്ഞുവാവ ഡാഡിയുടെ വയറ്റിൽ ദോശ എന്ന വാചകത്തോടുകൂടിയാണ് പേളി ഈ കാര്യം പങ്കുവെച്ചത്. ഞങ്ങൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. നിങ്ങൾ ഏവരുടെയും അനുഗ്രഹം വേണം. മൂന്നുമാസം ഗർഭിണിയാണ് താനെന്നും ഹാഷ് ടാഗിലൂടെ പേളി അറിയിച്ചിരുന്നു. നിരവധി പേരാണ് ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയത്

ഇപ്പോൾ ഇതാ വാർത്തയ്ക്ക് പിന്നാലെ പുതിയ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് താരം. പേളിയുടെ വയറിൽ ചുംബിക്കുന്ന ശ്രീനിഷിനെയും നിലയുമാണ് ഫോട്ടോയിൽ കാണുന്നത്. സെറ്റ് സാരിയിൽ ചിരിയോടെ നിൽക്കുന്ന പേളിക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.