മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹൻലാൽ. യാത്രകളോട് ഏറ്റവും ഇഷ്ടമുള്ള പ്രണവ് തന്റെ യാത്രകളുടെ സുന്ദര നിമിഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹൻലാൽ എന്ന നടൻ സ്വീകാര്യത നേടുന്നത്.
പ്രണവ് മോഹൻലാൽ പങ്കുവയ്ക്കുന്ന യാത്ര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്, കഴിഞ്ഞദിവസം പ്രണവ് പങ്കുവെച്ച് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ചില്ല് കഷ്ണങ്ങൾ ചേർത്തുവച്ച് തയ്യാറാക്കിയ ഒരു ലോക ഭൂപടത്തിൽ പതിഞ്ഞ തന്റെ മിറർ സെൽഫിയാണ് കഴിഞ്ഞദിവസം താരം പോസ്റ്റ് ചെയ്തത്.
ലാപ്ടോപ്പിൽ നോക്കിയിരിക്കുന്ന ഒരു ചിത്രവും പ്രണവ് പോസ്റ്റ് ചെയ്തിട്ടുണ്ട് രണ്ടുദിവസം മുമ്പാണ് ഇതെല്ലാം ചെയ്തത്. രസകരമായ കമന്റുകളാണ് ചിത്രങ്ങൾക്ക് ആരാധകർ നൽകുന്നത്. ഇടയ്ക്കിടെ പ്രണവ് പങ്കുവയ്ക്കുന്ന യാത്രകളുടെ ചിത്രങ്ങളാണ് പ്രണവ് എവിടെയാണെന്ന് ആരാധകർ അറിയുന്നത്. ഹൃദയം എന്ന സിനിമ കഴിഞ്ഞതോടുകൂടി അടുത്ത സിനിമയ്ക്ക് ആയാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
Pranav Mohanlal new selfies is trending on social media