പപ്പുമാരും രതി ചേച്ചിമാരും ഒരേ ഫ്രെയിമിൽ:- ഇരുപത്തിയൊമ്പതാമത് അമ്മ വാർഷികത്തിന്റെ പൊതുയോഗം ഒരു അപൂർവ്വം സംഗമത്തിന്റെ വേദിയായി. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമയായ രതിനിർവേദം എന്ന സിനിമയിലെ താരങ്ങളാണ് ഒരേ ഫ്രെയിമിൽ എത്തിയത്. ഭരതൻ സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ രതിനിർവേദം എന്ന ചിത്രത്തിലെയും 2018 ടി കെ രാജകുമാര്‍ അതേ പേരിൽ ഒരുക്കിയ റീമേക്കിലേയും അഭിനേതാക്കളായ ജയഭാരതി,കൃഷ്ണചന്ദ്രൻ, ശ്വേതാ മേനോൻ, ശ്രീജിത്ത് വിജയ് എന്നിവരാണ് ഒരൊറ്റ ഫ്രെയിമിൽ ഒത്തുചേർന്നത്
കൃഷ്ണചന്ദ്രനാണ് സോഷ്യൽ മീഡിയ വഴി ചിത്രം പങ്കുവെച്ചത് പഴയതും പുതിയതുമായ പതിപ്പുകൾ ഒറ്റ ഫൈനലിൽ എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.
പത്മരാജന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത രതി നിർവേദം എന്ന ചിത്രത്തിൽ കൗമാരപ്രായക്കാരനായ പപ്പുവിനെയും രതി എന്ന യുവതിയുടെയും സ്നേഹബന്ധത്തിന്റെ കഥയായിരുന്നു പറഞ്ഞത്. ഈ സിനിമയിൽ പപ്പുവായി കൃഷ്ണചന്ദ്രനും രെതിയായി ജയഭാരതിയും ആണ് വേഷമിട്ടിയിരുന്നത് 2011ൽ സിനിമയിൽ പപ്പു വായി ശ്രീജിത്ത് വിജയിയും, രെതിയായി ശ്വേതാമേനോനും ആണ് വേഷമിട്ടത്