ആർഭാടങ്ങളില്ലാതെ സിംപിളായി താര പുത്രന്റെ വിവാഹം

മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് വിവാഹിതനായി. നിരഞ്ജനയാണ് നീരജിന്റെ വധു. നിരഞ്ജന രാജ കുടുംബം ആണ്. പാലിയത്ത് വിനോദ് ജി പിള്ളയുടെയും, സിന്ധു വിനോദിന്റെയും മകൾ കൂടിയാണ് വധു നിരഞ്ജന. ഇരുവരുടെയും കുടുംബത്തിലെ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിൽ വൻ താരനിര തന്നെ ഉണ്ടായിരുന്നു. ജയറാം, ജഗദീഷ് തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. പാലിയം കൊട്ടാരത്തിൽ വച്ച് വ്യാഴാഴ്ച രാവിലെ 9 15 ആയിരുന്നു വിവാഹം നടന്നത്.

നടൻ മമ്മൂട്ടിയും, അദ്ദേഹത്തിന്റെ ഭാര്യയും ഈ വിവാഹ ചടങ്ങിൽ തുടക്കം മുതലേ ഉണ്ടായിരുന്നു. നിരഞ്ജന തന്റെ ഉറ്റ സുഹൃത്താണെന്നും.ഡൽഹി പേൾസ് ഫാഷൻ ഡിസൈനിങ് നിന്നും ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് നിരഞ്ജന കൈത്തറി വസ്ത്രങ്ങൾക്കായുള്ള അല സ്റ്റുഡിയോ എന്ന ഫാഷൻ ലേബലിന്റെ ഉടമ കൂടിയാണ് നിരഞ്ജന. ഞങ്ങൾ പരിചയക്കാർ ആയതുകൊണ്ട് തന്നെ വിവാഹം വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ചതാണ് എന്നാണ് നിരഞ്ജ് മാധ്യമങ്ങളോട് പറഞ്ഞത്.
ബ്ലാക്ക് ബട്ടർഫ്ലൈസ് എന്ന ചിത്രത്തിലൂടെയാണ് മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് ചല ചിത്രരംഗത്തേക്ക് എത്തുന്നത്. 2017ൽ ബോബി എന്ന ചിത്രത്തിലൂടെ നായകനായും അരങ്ങേറ്റം കുറിച്ചു.സകലകലാശാല, ഫൈനൽ,സൂത്രക്കാരൻ,ഒരു താത്വിക അവലോകനം, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നിരഞ്ജന്റെ പുതിയ ചിത്രം വിവാഹ ആവാഹനം നവംബർ 18 ആണ് ബിഗ് സ്ക്രീനിൽ എത്തുന്നത്. മറ്റുള്ള താര വിവാഹങ്ങളെ വെച്ച് നോക്കുമ്പോൾ വളരെ സിമ്പിൾ ആയും ആർഭാടങ്ങൾ ഒന്നുമില്ലാതെയാണ് ഈ വിവാഹം നടന്നത്.