Press "Enter" to skip to content

മലയാള സിനിമയ്ക്ക് പുതിയൊരു വാഗ്ദാനം, കിടിലൻ ഫോട്ടോഷൂട്ടുമായി നന്ദന വർമ്മ – Nandana Varma

Rate this post

ഗപ്പി സിനിമയിലെ ആമിന എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് നന്ദന വർമ്മ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലും ആണ്.Nandana Varma new photoshoot

ഇപ്പോൾ നന്ദനയുടെ പുതിയൊരു ഫോട്ടോ ഷൂട്ട് ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ എത്തിയ നന്ദനവർമ്മയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ജിബിൻ സോമചന്ദ്രനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് മഴയത്ത് സൺഡേ ഹോളിഡേ, ആകാശമിട്ടായി, മൊഹബത്തിൽ കുഞ്ഞബ്ദുള്ള,അഞ്ചാം പാതിര എന്നിവയാണ് താരത്തിന്റെതായി പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങൾ.

മോഹൻലാൽ നായകനായ സ്പിരിറ്റിൽ ബാലതാരമായി ആണ് നന്ദന സിനിമയിലെത്തിയത്. അയാളും ഞാനും തമ്മിൽ, ലൈഫ് ഓഫ് ജോസൂട്ടി, 1983, മിഴി തുടങ്ങിയ ചിത്രങ്ങളിലും നന്ദന ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചെന്നൈ എ എം ജെയിൻ കോളേജിൽ ക്രിമിനോളജിയിൽ ബിരുദത്തിന് പഠിക്കുകയാണ് താരമിപ്പോൾ. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയാണ് താരം. മലയാളത്തിലും പുറമേ രാജാവും ചെക്ക് എന്ന തമിഴ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ഇതുകൂടാതെ അനശ്വര രാജനൊപ്പം വാങ്ക് എന്ന ചിത്രത്തിലും നായിക വേഷത്തിലും നന്ദന എത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇതിനുമുമ്പും നിരവധി വീഡിയോകളും ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും ഒക്കെ പങ്കുവെക്കാറുണ്ട് കൂടുതൽ ആക്ടീവ് ആയതുകൊണ്ട് തന്നെ വളരെയധികം ആരാധകരാണ് നന്ദനവർമ്മക്ക് ഉള്ളത്. ഇതിനോടകം തന്നെ ഈ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തുന്നത്.

More from Celebrity NewsMore posts in Celebrity News »