“സ്‌ട്രെച്ച് മാർക്കുകൾ,ചുളിവുകൾ, കർവുകൾ ഞാൻ ഇങ്ങനെയാണ് ” ബോഡി ഷെയിമിങിനെതിരെ നമിത പ്രമോദ് – Namitha Pramod instagram post
മലയാളികളുടെ മനസ്സിൽ വളരെ പെട്ടെന്ന് തന്നെ മനസ്സിൽ ഇടം നേടിയ താരമാണ് നമിത പ്രമോദ്. രാജേഷ് പിള്ളയുടെ നിരൂപക പ്രശംസ നേടിയ ട്രാഫിക് എന്ന സിനിമയിലൂടെയാണ് നമിത മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്.പിന്നീട് നിവിൻ പോളി നായകനായ സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ താമര എന്ന കഥാപാത്രമാണ് ആദ്യ നായിക വേഷത്തിൽ നമിത പ്രമോദ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് വിക്രമാദിത്യൻ, അമർ അക്ബർ അന്തോണി തുടങ്ങിയ ചിത്രങ്ങളിലൂടെയും വളരെ പെട്ടെന്ന് തന്നെ മലയാളികളെ മനസ്സിൽ ഇടം നേടാൻ താരത്തിനായി.
സിനിമയിൽ വരുന്നതിന് മുൻപ് തന്നെ മിനിസ്ക്രീനിലും താരം അഭിനയിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ നമിത പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധേയമാണ് ഇപ്പോൾ താരം പങ്കുവെച്ച ചിത്രങ്ങളും അതിനു നൽകിയ ക്യാപ്ഷനുകളും ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
” ശരീരത്തിലെ ചുളിവുകളും സ്ട്രെച്ച് മാർക്കും വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് നടി നമിത പങ്കുവെച്ചിരിക്കുന്നത്. ഹലോ കർവുകൾ,സ്ട്രെച്ച് മാർക്കുകൾ, ചുളിവുക്കൊപ്പം വളർന്ന മുടി എന്നാണ് ചിത്രങ്ങൾക്ക് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ.
ശരീര വണ്ണത്തിന്റെ പേരിലും വസ്ത്രത്തിന്റെ പേരിലും സോഷ്യൽ മീഡിയയും താരങ്ങൾക്കെതിരെ വലിയ രീതിയിൽ ബോഡി ഷെയിമിങ് നടക്കുമ്പോഴാണ് സ്വന്തം ശരീരം ഇങ്ങനെയാണെന്ന് പറഞ്ഞ് നമിത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ബോൾഡ് ആയ നീക്കത്തിന് വൻ പിന്തുണയാണ് ലഭിക്കുന്നത്.അതേസമയം ആസിഫ് അലിയുടെ എ രഞ്ജിത്, കാളിദാസ് ജയറാമിന്റെ രജ്നി, ഗോകുൽ സുരേഷിന്റെ എതിരെ എന്നിവയാണ് നമിതയുടെ പുതിയ ചിത്രങ്ങൾ.