ഈ പണം ആവശ്യമാണ് ബിഗ് ബോസ് ഹൗസിനോട് വിട പറഞ്ഞ് നാദിറ

sruthi

ബിഗ് ബോസ് വിജയിയെ അറിയാനായി ദിവസങ്ങൾ ബാക്കിയിരിക്കെ അപ്രതീക്ഷിത സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസിനുള്ളിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇനി കേവലം നാലു ദിനങ്ങൾ മാത്രമാണ് ബിഗ് ബോസിന്റെ വിജയി അറിയാൻ ഉള്ളത്.

ഇപ്പോൾ മണി ബോക്സ് ടാസ്കിൽ പണം കൈപ്പറ്റി നാദിറ 7.75000 രൂപയുടെ മണി ബോക്സ് എടുത്തിട്ടാണ് നാദിറ വീട്ടിൽ നിന്നും പോയത്.

എനിക്ക് വോട്ട് ചെയ്ത പ്രേക്ഷകരോട് ക്ഷമ ചോദിക്കുന്നുവെന്നും എന്റെ അവസ്ഥ നിങ്ങൾ മനസ്സിലാക്കണം ഒരുപാട് സ്ട്രഗിൾ ചെയ്തതാണ് ഞാൻ ഇവിടെ വരെ എത്തിയത്.ഈ പണം എനിക്ക് വില പിടിച്ചതാണ് ഇപ്പോൾ തന്നെ വിന്നർ ആയാണ് ഞാൻ മടങ്ങുന്നത്, ഫാൻസിനോട് ക്ഷമചോദിച്ചുകൊണ്ട് നാദിറ പറഞ്ഞു
94 ദിവസം വീടിനകത്ത് നിന്നതിനുള്ള പ്രതിഫലവും ഒപ്പം 7.75 ലക്ഷം രൂപയുമാണ് നാദിറ കൈപ്പറ്റി മടങ്ങുന്നത്.

ബിഗ് ബോസിന്റെ മലയാളം സീസണിന്റെ ചരിത്രത്തിൽ ആദ്യമായാണ് മണി ബോക്സ് ടാസ്കിൽ പണം കൈപ്പറ്റി ഒരു മത്സരാർത്ഥി ബിഗ് ബോസ് വീടിനോട് വിട പറയുന്നത്.മുൻ സീസണുകളിൽ എല്ലാം മണി ബോക്സ് ടാസ്കിലെ പണം മത്സരാർത്ഥികൾ കൈപ്പറ്റിയിരുന്നില്ല മണി ബോക്സ് ടാസ്കിന്റെ ആദ്യദിനം തന്നെ പണം സ്വീകരിച്ച് ഷോ ക്വിറ്റ് ചെയ്യാം എന്ന തീരുമാനം നാദിറാ എടുത്തിരുന്നു.കൂടുതൽ നല്ല ഓഫറിനായി കാത്തിരിക്കുകയായിരുന്നു
.

ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ വിജയിയായി ഈ സീസണിൽ ആദ്യം ഫിനാലയിലേക്ക് അവസരം നേടിയ മത്സരാർത്ഥിയാണ് നാദിറ. തുടക്കത്തിൽ വലിയ പ്രേക്ഷക പിന്തുണയില്ലെങ്കിലും. ടാസ്കുകളിൽ ഗംഭീര പ്രകടനം തന്നെയാണ് നാദിറ കാഴ്ചവച്ചത് സ്വതസിദ്ധമായ തഗ് ഡയലോഗുകളിലൂടെയാണ് നാദിറ പ്രേക്ഷകർ ശ്രദ്ധ നേടിയത് 50 ദിവസങ്ങൾക്ക് അപ്പുറം വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു.ഒരു വിഭാഗം ജനങ്ങളിലേക്ക് മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ നാദിറ മെഹറിന് സാധിച്ചു.