Celebrity News

അഭിമാനപൂർവ്വം യേശുദാസിനായി അത് ചെയ്തുകൊടുത്തത് മോഹൻലാൽ – Mohanlal proudly did it for Yesudas

മലയാളത്തിലെ എക്കാലത്തെയും ഗായകരിൽ ഒരു പ്രമുഖരിൽ ഒരാൾ ആണ് യേശുദാസ് , പതിനെട്ട് വർഷത്തെ ഇടവേളക്ക് ശേഷം തരംഗിണിയുടെ ബാനറിൽ യേശുദാസ് പാടിയ ഓണപാട്ട് പൊൻ ചിങ്ങത്തേര് സിയാലിന്റെയും കൊച്ചിൻ ഡ്യൂട്ടിഫ്രീയുടെയും ദൃശ്യങ്ങളുടെ അകമ്പടിയോടെ പുറത്തിറക്കി. (Mohanlal proudly did it for Yesudas)കൊച്ചി വിമാനത്താവളത്തിൽ ബുധനാഴ്ച നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ യേശുദാസിന്റെ ഓണപ്പാട്ടിന്റെ വീഡിയോ പ്രകാശനം നിർവഹിച്ചു.

നാളുകൾക്ക് ശേഷം യേശുദാസിന്റെ ഒാണപ്പാട്ട് പ്രേക്ഷകരിലേക്ക് എത്തുകയാണ്. അമേരിക്കയിൽ നിന്ന് യേശുദാസും ഭാര്യ പ്രഭയും ഓൺലൈൻ ആയി പങ്കെടുത്ത ചടങ്ങിലാണ് നടൻ മോഹൻലാൽ പാട്ടിന്റെ പ്രകാശനം നിർവഹിച്ചത്. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് അധ്യക്ഷനായിരുന്നു. യേശുദാസ് പാടിയ പാട്ടുകൾക്കായി അഭിനയിക്കാനുള്ള സൗഭാഗ്യത്തിൽ അഭിമാനം ഉണ്ടെന്ന് മോഹൻലാൽ പറഞ്ഞു. വലിയ ഒരു വൈറൽ തന്നെ ആയിരുന്നു ഈ ചിത്രങ്ങൾ എല്ലാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top