Celebrity News

മമ്മൂട്ടിയുടെ നായികയായി മീരാജാസ്മിൻ ഒരു ശ്യാമപ്രസാദ് ചിത്രം – Meera Jasmine as Mammootty’s heroine

ഒരേ കടൽ എന്ന ചിത്രത്തിന് ശേഷം ആണ് ശ്യാമപ്രസാദിനോടൊപ്പം മമ്മൂട്ടി ഒരു സിനിമ ചെയുന്നത് .സാറാ ജോസഫിൻറെ ‘ആളോഹരി ആനന്ദം’ എന്ന നോവൽ സിനിമയാകുന്ന വാർത്ത മലയാളം വെബ്‌ദുനിയ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നല്ലോ. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകാനാണ് സാധ്യത എന്നായിരുന്നു റിപ്പോർട്ടുകൾ.(Mirajasmine as Mammootty’s heroine)

 

അടുത്തിടെ നൽകിയ അഭിമുഖത്തിനിടയിലാണ് ശ്യാമപ്രസാദ് തന്റെ പുതിയ സിനിമയെക്കുറിച്ച് വ്യക്തമാക്കിയത്.ശ്യാമപ്രസാദിനോടൊപ്പം അഭിമുഖത്തിൽ സംവിധായകൻ രഞ്ജിത്തും പങ്കെടുത്തിരുന്നു. മമ്മൂട്ടിയായിരിക്കും നായകനെന്ന് ശ്യാമപ്രസാദ് പറയുമ്പോൾ അദ്ദേഹം തന്നെയാണ് നായകനെന്നും ഇത്തരമൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞാൽ ഒരിക്കലും അദ്ദേഹം നിരസിക്കില്ലെന്നുമായിരുന്നു രഞ്ജിത്ത് സാക്ഷ്യപ്പെടുത്തിയത്.

 

സിനിമയുടെ പ്രമേയം ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ നവാഗതരെന്നോ പരിചയസമ്പന്നരെന്നോ നോക്കാതെയാണ് അദ്ദേഹം സിനിമ സ്വീകരിക്കാറുള്ളത്. അതിനാൽ തന്നെ മമ്മൂട്ടി സിനിമ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്യാമപ്രസാദും രഞ്ജിത്തും വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇതിനെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയികൊണ്ടിരിക്കുന്നത് , എന്നാൽ വലിയ ഒരു കാത്തിരിപ്പിന് ശേഷം താനെന്ന ആണ് ഇങ്ങനെ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം തന്നെ ആരംഭിക്കും എന്ന് വാർത്തകൾ ആണ് വരുന്നത്.

Story Highlights:- Mirajasmine as Mammootty’s heroine

To Top