ഹാസ്യ ലോകത്ത് നികത്താനാകാത്ത നഷ്ടമാണ് കൊല്ലം സുധിയുടെ .ഒട്ടേറെ വേദികളിൽ നമ്മളെ ചിരിപ്പിച്ച കലാകാരനാണ് കൊല്ലം സുധി. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന വേദിയിലൂടെയാണ് കൊല്ലം സുധി ആരാധകർക്കിടയിൽ പ്രിയങ്കരനായി മാറിയത്. കൊല്ലം സുധി അവസാനമായി വേദി പങ്കിട്ടതും സ്റ്റാർ മാജിക് താരങ്ങൾക്കൊപ്പം 24 കണക്ട് സമാപന വേദിയിലായിരുന്നു.
പരിപാടി കഴിഞ്ഞു മടങ്ങാവേ
സുധി സഞ്ചരിച്ച വാഹനത്തിൽ ഉണ്ടായ ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.
ഇപ്പോൾ കാലിലെ പ്ലാസ്റ്റർ അയച്ചതിനു ശേഷം സ്റ്റാർ മാജിക് എത്തിയിരിക്കുകയാണ് ബിനു അടിമാലി. കൗണ്ടർ കൊണ്ട് പൊട്ടിച്ചിരിപ്പിച്ച കലാകാരനാണ് ബിനു അടിമാലി, ഇത്തവണ കൊല്ലം സുധിയുടെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളുമായി ബിനു അടിമാലി സദസ്സിലെത്തിയത്.
വേദിയിൽ വെച്ച് ബിനു അടിമാലിപറഞ്ഞ വാക്കുകൾ ഇങ്ങനെ. മറന്നിട്ട് വേണ്ട ഓർമ്മിക്കാൻ എന്നാണ് സുഹൃത്തിനെ കുറിച്ച് ബിനു അടിമാലി പറഞ്ഞത്.
ചിരിയുടെ മാലപ്പടക്കങ്ങൾ പൊട്ടിക്കുന്ന ബിനു അടിമാലി ഇത്രയും നിശബ്ദനായി ഈ വേദിയിൽ നിൽക്കുന്നത് ആദ്യമായാണ്.
സ്വന്തമായൊരു വീട് എന്ന സ്വപ്നം ബാക്കി വച്ചാണ് കൊല്ലം സുധി വിട പറഞ്ഞത്.
പ്രേക്ഷകരെ ഹാസ്യത്തിലൂടെ കൈയെടുത്ത സിനിമ നടനും ഫ്ലവേഴ്സ് ടിവിയിലെ താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ ജൂൺ അഞ്ചിനാണ് മരണപ്പെട്ടത്. തൃശൂർ കൈപ്പമംഗലം പറമ്പിക്കുന്നി വെച്ചാണ് അപകടമുണ്ടായത് താരം സഞ്ചരിച്ച വാഹനം ആയി പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.