Celebrity News

സ്വപ്നക്കൂടിലെ അതേ സുന്ദരി, കുതിരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മീര ജാസ്മിൻ- Meera Jasmine shared pictures with a horse

സ്വപ്നക്കൂടിലെ അതേ സുന്ദരി, കുതിരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മീര ജാസ്മിൻ- Meera Jasmine shared pictures with a horse

Meera Jasmin:- ഒരു ഇടവേളയ്ക്കുശേഷം മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ് മീരാജാസ്മിൻ രണ്ടാമത് ഒരു തിരിച്ചുവരവ് നടത്തിയത്. ജയറാമിന്റെ നായിക ആയാണ് മീരാജാസ്മിൻ തിരിച്ചെത്തിയത്. കുടുംബചിത്രമായ എത്തിയ ചിത്രം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മീരാജാസ്മിൻ അതുകൊണ്ടുതന്നെ വെറൈറ്റി ലുക്കിലുള്ള ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ മീരാജാസ്മിൻ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുതിരക്ക് ഒപ്പം ഉള്ള ചിത്രങ്ങളാണ് മീരാ ജാസ്മിൻ പങ്കുവെച്ചിരിക്കുന്നത്.

 

“പ്രതിരോധത്തിന്റെ അപ്രതിരോധ്യമായ ചാരുത… കരുത്തും നിശ്ചയദാർഢ്യവും” എന്ന തലക്കെട്ടോടുകൂടിയാണ് മീരാജാസ്മിൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ നിരവധി ആരാധകരും മീരയുടെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നുണ്ട്. സ്വപ്നക്കൂട് എന്ന ചിത്രത്തിലെ പഴയ മീര ജാസ്മിനെ കണ്ടു എന്ന രീതിയിലുള്ള കമന്റുകളും താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകർ നൽകുന്നുണ്ട്.

 

ദിലീപ് നായകനായ സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീരാജാസ്മിൻ അഭിനയ രംഗത്തേക്ക് എത്തിയത് പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രമായി മീര ജാസ്മിൻ വരികയുണ്ടായി സ്വപ്നക്കൂട്, പാഠം ഒന്ന് ഒരു വിലാപം, കസ്തൂരിമാൻ കൂടാതെ അന്യഭാഷ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രമായി തിളങ്ങാൻ മീരാജാസ്മിന് സാധിച്ചു.

To Top