താൻ നേരിട്ട ബോഡി ഷേമിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞ് മീനാക്ഷി – Meenakshi opens up about the body shaming she faced
അവതാരിക എന്ന നിലയിൽ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷിയെ എല്ലാവരും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് .പിന്നീട് ഉടൻ പണം എന്ന ഷോയിൽ അവതാരികയായി താരം എത്തുകയും ചെയ്തിരുന്നു. ഇതോടുകൂടിയാണ് താരം ജനഹൃദയങ്ങളിൽ ഇടം നേടിയത്.
അവതാരിക എന്നതിലുപരി ഒരു മികച്ച അഭിനേത്രി കൂടിയാണ് മീനാക്ഷി. ഇപ്പോൾ താരം നേരിട്ട ബോഡി ഷേമിങ്ങിനെ കുറിച്ചാണ് മീനാക്ഷി പറഞ്ഞിരിക്കുന്നത്. ചെറിയ വയസ്സിൽ തന്നെ ജോലിയിൽ പ്രവേശിച്ച താനെന്നാണ് മീനാക്ഷി എന്നാണ് താരം പറഞ്ഞത്.
അതുമാത്രമല്ല ഫഹദ് ഫാസിൽ ചിത്രം മാലിക്കിൽ അഭിനയിക്കാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ നിരവധി കളിയാക്കലും നേരിട്ടുണ്ടെന്ന് മീനാക്ഷി പറഞ്ഞു.
ഞാൻ മാലിക് അഭിനയിച്ചിരുന്നു ഫഹദിന്റെ മകൾ ആയിട്ടായിരുന്നു അഭിനയിച്ചിരിക്കുന്നത് എന്ന് ഫംങ്ഷന് കണ്ടപ്പോൾ എന്റെ ഫ്രണ്ട്സിന്റെ അടുത്ത് താൻ പറഞ്ഞു ഈ സൈസും വെച്ച് നീ എങ്ങനെ ചെയ്യാൻ പോകുന്നത് എന്നും അവർ ചോദിച്ചെന്നും. അപ്പോൾ താൻ അതിനൊന്നും മറുപടി പറഞ്ഞില്ല എന്നും താരം പറഞ്ഞു.
എനിക്ക് അപ്പോൾ അതിനു മറുപടിയുണ്ടായില്ല സ്ക്രീനിൽ വന്ന് കാണൂ എന്നായിരുന്നു എന്റെ തലയിൽ വന്നത്. എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ ഉടനടി മറുപടി കൊടുക്കാൻ പോകാറില്ല എനിക്ക് തോന്നാറുള്ളത് എന്റെ മറുപടി അവർ അർഹിക്കുന്നില്ല എന്നാണ് എന്റെ മറുപടികൾ ഒക്കെ എന്റെ പ്രവർത്തികളാണ് അത് നിങ്ങൾ അപ്പോൾ കണ്ടാൽ മതി അതാണ് എന്റെ മറുപടിയൊന്നും മീനാക്ഷി പറഞ്ഞു.