മലയാളികൾക്ക് എന്നും ഇഷ്ടമാണ് ബിലാലിക്കയെ.. കൊച്ചി പഴയ കൊച്ചിയല്ല, പക്ഷേ ബിലാല് പഴയ ബിലാല ഈ ഡയലോഗ് കേൾക്കാത്തവർ ആരും ഉണ്ടാകില്ല. അമൽ നീരദിന്റെ സംവിധാനത്തിൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ബിഗ് ബി. മമ്മൂട്ടി അവതരിപ്പിച്ച ബിലാൽ എന്ന കഥാപാത്രത്തെ പോലെ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ആയിട്ടുള്ള കാത്തിരിപ്പലാണ് മലയാളികൾ.
ചിത്രത്തിൽ മേരി ടീച്ചറുടെ രണ്ടാമത്തെ മകനായ എഡിയായി എത്തിയ മനോജ് കെ ജയൻ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ” ബിലാലറിയാതെ ബിഗ് ബി യുടെ ഷൂട്ടിങ്ങിനിടയിൽ എഡ്ഢി ജോൺ കുരിശിങ്കൽ കടലിൽ നീരാട്ടിന് ഇറങ്ങിയപ്പോൾ. ബിഗ് ബി എന്ന സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ അപൂർവ്വ ചിത്രമാണ് മനോജ് കെ ജയൻ പ്രേക്ഷകരുമായി പങ്കുവെച്ചത് ഷാനി ഷകിയാണ് ഫോട്ടോഗ്രാഫർ.
ഇതിനോടകം തന്നെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി, അതേസമയം ബിഗ് ബിയിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച ബാലയും ചിത്രത്തിനെ കുറിച്ചുള്ള വിശേഷം കഴിഞ്ഞദിവസം പങ്കുവെച്ചിരിക്കുന്നു സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകർക്ക് ഉടനെ തന്നെ സന്തോഷവാർത്ത ലഭിക്കുമെന്നാണ് ബാല പറഞ്ഞത് ഇതോടെ ബിഗ് ബി രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുകയാണ്
2007ൽ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണം ആയിരുന്നു തീയേറ്ററിൽ നിന്നും ലഭിച്ചത് എന്നാൽ പിന്നീട് ചിത്രത്തെ പുകഴ്ത്തി പലരും രംഗത്തെത്തിയിരുന്നു.Manoj K Jayan fb post