Press "Enter" to skip to content

എന്റെ മകൻ ജീവിച്ചിരിക്കുന്നതിനു കാരണം സുരേഷ് ഗോപി, മനസ്സ് തുറന്ന് മണിയൻപിള്ള രാജു – Maniyanpilla Raju about Suresh Gopi

Rate this post

മലയാള സിനിമ ലോകത്ത് ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമുള്ള താരമാണ് മണിയൻപിള്ള രാജു. ഈ താരത്തിന്റെ ആദ്യമേ പാടവം മലയാളികളുടെ മനസ്സിൽ എന്നും പറഞ്ഞു നിൽക്കുന്നതാണ്.(Maniyanpilla Raju about Suresh Gopi)

മലയാള സിനിമയുടെ സുവർണ്ണകാലത്ത് നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച താരം കൂടിയാണ് മണിയൻ പിള്ള രാജു. ശ്രീകുമാരൻ തമ്പിയുടെ സംവിധാനത്തിലെ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെയാണ് മണിയൻപിള്ള രാജു അഭിനയ രംഗത്തേക്ക്‌ എത്തിയത്.

പിന്നീട് ഹാസ്യനാടനായും സ്വഭാവ നടനായും സഹനടനായും പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിനുശേഷമാണ് തന്റെ യഥാർത്ഥ പേരായ സുധീർകുമാറിൽ നിന്നും മണിയൻപിള്ള രാജുവായി മാറുകയായിരുന്നു.

അമ്മയുടെ സംഘടന മീറ്റിങ്ങിൽ വച്ച് സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ മണിയൻപിള്ളയുടെ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വർഷങ്ങളുടെ ഇടവേളക്കുശേഷം അമ്മയുടെ യോഗത്തിന് എത്തിയ സുരേഷ് ഗോപിക്ക് വമ്പൻ സ്വീകരണം ഒരുക്കിക്കൊണ്ട് ഒരു പഴയ അനുഭവം താരം പങ്കു വച്ചിരിക്കുന്നു.

കോവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിച്ച സമയത്ത് ഗുജറാത്തിൽ ജോലി ചെയ്യുകയായിരുന്നു തന്റെ മകനെ കോവിഡ് രൂക്ഷമായ രീതിയിൽ ബാധിക്കുകയും വളരെ അത്യാസന്ന നിലയിൽ എത്തുകയും ചെയ്തിരുന്നു സഹായത്തിന് ആരുമില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ ഈ ഒരു അവസ്ഥയിൽ സുരേഷ് ഗോപിയായിരുന്നു തന്നെ സഹായിച്ചത്

അദ്ദേഹം ഈ ഒരു കാര്യം വളരെ സീരിയസ് ആയി തന്നെ എടുക്കുകയും ഗുജറാത്തിലെ നാല് നിരന്തരമായി ബന്ധപ്പെടുകയും അങ്ങനെ അത്യാധുനിക ചികിത്സ ഇതെല്ലാം സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു സുരേഷ് ഗോപിയുടെ ഇടപെടലിലൂടെ ആയിരുന്നു. സുരേഷ് ഗോപിയെ വളരെ നന്ദിയോടെ സ്മരിക്കുന്നുണ്ടെന്നും എന്റെ മകൻ എന്നും ജീവനോടെ ഇരിക്കുന്നതിന്റെ കാരണം സുരേഷ് ഗോപി എന്ന വലിയ മനുഷ്യനാണെന്നാണ് മണിയൻപിള്ള രാജു വേദിയിൽ പറഞ്ഞത്.

More from Celebrity NewsMore posts in Celebrity News »