Celebrity News

ഹരികൃഷ്ണൻസിൽ രണ്ട് ക്ലൈമാക്സുകൾ വരാൻ കാരണം ഇതാണ്, മനസ്സ് തുറന്നു മമ്മൂട്ടി

മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹരികൃഷ്ണൻസ്. ചിത്രത്തിൽ ഹോളിവുഡ് താരം ജൂഹി ചൗളയായിരുന്നു നായികയായി എത്തിയത്. ഹരി എന്ന വേഷത്തിലാണ് മമ്മൂട്ടിയും കൃഷ്ണനായ് മോഹൻലാലും ആണ് ചിത്രത്തിൽ എത്തിയത്.ചിത്രത്തിന് രണ്ട് ക്ലൈമാക്സ് ഉണ്ടായിരുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.

എന്നാൽ ഈ ചിത്രത്തിന് രണ്ട് ക്ലൈമാക്സ് ഉണ്ടാകാനുള്ള കാരണം പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. കൊച്ചി രാജ്യന്തര പുസ്തകോത്സവത്തിൽ പി എസ് ശ്രീധരൻപിള്ളയുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനചടങ്ങിലാണ് മമ്മൂട്ടി രഹസ്യം പങ്കുവെച്ചത്.

മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ സിനിമയിൽ ഹരിയും കൃഷ്ണനും രണ്ടുപേരാണ് രണ്ടുപേരും സ്നേഹിക്കുന്നത് ഒരു പെൺകുട്ടിയെ ആര് തിരഞ്ഞെടുക്കും എന്നതാണ് ചിത്രത്തിന്റെ അവസാനം അക്കാലത്ത് സിനിമയുടെ പ്രചരണ ഉപാധിയായി രണ്ടു ക്ലൈമാക്സുകൾ വെച്ചിരുന്നത്. ഒന്നാമത്തെ മീരയെ ഹരിക്ക് കിട്ടുന്നതും രണ്ടാമത്തെ കൃഷ്ണന് മീരയെ കിട്ടുന്നത്.
അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിക്കണമെന്ന് കരുതി ചെയ്ത കാര്യങ്ങളെല്ലാം ഒരു നഗരത്തിൽ തന്നെ രണ്ടു തീയറ്ററുകളിൽ രണ്ടുതരം കഥാന്ത്യങ്ങൾ കാണുമ്പോൾ, രണ്ടും കാണാൻ ആളുകൾ വരും എന്നുള്ള ദുർബുദ്ധിയോട് കൂടിയോ സുബുദ്ധിയോടുകൂടി ചെയ്ത ഒരു കാര്യമായിരുന്നു .

പക്ഷേ പ്രിന്റുകൾ അയക്കുന്ന ആളുകൾക്ക് പറ്റിയ അബദ്ധമാണ് രണ്ടുഭാഗങ്ങളിലേക്ക് പോയത്. ഉദ്ദേശം വളരെ നല്ലതായിരുന്നുവെങ്കിലും രണ്ടുപേർക്ക് കിട്ടിയാലും കാണാത്ത, കാണുന്ന,സന്തോഷം ഉള്ള സന്തോഷം ഇല്ലാത്ത ഒരു സിനിമ പ്രേക്ഷകർ നമുക്കുണ്ട് അതിനാൽ തന്നെയാണ് ഹരികൃഷ്ണൻസ് വലിയ വിജയമായത്.

To Top