മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ സെപ്റ്റംബർ ഏഴിന് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് കേരളക്കര. മെഗാസ്റ്റാറിന് വേണ്ട പിറന്നാൾ സമ്മാനവുമായി ആരാധകരും സിനിമാലോകവും ഒരുങ്ങിക്കഴിഞ്ഞു. വാപ്പച്ചിക്ക് പിറന്നാൾ സമ്മാനം നൽകാൻ സർപ്രൈസ് ഒരുക്കുകയാണ് മകൾ സുറുമി.'(Mammooty Birthday Special Selfie with Dulquer)വാപ്പിച്ചിയെ വരയ്ക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ തെല്ലാശങ്കയുണ്ടായിരുന്നു. എത്രയോ കലാകാരന്മാർ അവരുടെ സ്നേഹം മുഴുവനെടുത്തു വരച്ച മുഖം. മാത്രമല്ല, ഞാൻ ഇന്നേവരെ ഒരു പോർട്രെയ്റ്റ് ചെയ്തിട്ടില്ല.
എനിക്കേറെയിഷ്ടം കറുപ്പ്, വെളുപ്പ്, ഇലകൾ, കായ്കൾ, പൂക്കൾ, പുഴകൾ, മലകൾ… അങ്ങനെ പ്രപഞ്ചത്തിന്റെ സൂക്ഷ്മതകളിലേക്കിറങ്ങി ഒരു ധ്യാനം പോലെ അവയെ വരയ്ക്കാനാണ്. ഈ ചിത്രം അതിൽനിന്ന് അൽപം വ്യത്യസ്തമാണ്.വാപ്പിച്ചിയുടെ ചിത്രം വരയ്ക്കണമെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, ഇതുവരെ അതിനു മുതിർന്നിട്ടില്ല. ഇത്തവണ,
അദ്ദേഹത്തിന് എന്റെ പിറന്നാൾ സമ്മാനമായി ഇതു വരയ്ക്കാനായതിൽ അങ്ങേയറ്റം സന്തോഷമുണ്ട്. ഈ പിറന്നാൾ സമ്മാനം അദ്ദേഹത്തിന് ഏറെ പ്രിയങ്കരമാകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ വരകളുടെ ചെറിയ ലോകം എനിക്ക് അത്രയേറെ വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹത്തെക്കാൾ കൂടുതൽ ആർക്കാണറിയുക മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സുറുമി പറഞ്ഞു.
പ്രായം കൂടുംതോറും സൗന്ദര്യവും കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് മമ്മൂട്ടിയെപ്പറ്റി സോഷ്യൽമീഡിയ പറയുന്നത്. മമ്മൂട്ടി എന്നാൽ സിനിമാ പ്രേമികൾക്ക് അതൊരു വികാരമാണ്. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു , കൂടുതൽ അറിയാൻ വീഡിയോ കാണുക