മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അസീസ് നെടുമങ്ങാട്.(Mammootty’s involvement and the shocking experience) നിരവധി ടെലിവിഷൻ കോമഡി ഷോ കളിലൂടെയും സീരിയലുകളിലൂടെയും എല്ലാം മികച്ച കഥാപാത്രങ്ങളിലൂടെ നമ്മൾ മലയാളിപ്രേക്ഷകരുടെ മനസ്സിൽ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ അസീസിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായ ഞെട്ടിക്കുന്ന ഒരു സാഹചര്യം വെളിപ്പെടുത്തിയിരിക്കുകയാണ്.
സൂരജ് വെഞ്ഞാറമൂടിന് പ്രോഗ്രാം കഴിഞ്ഞ ദുബായിൽ നിന്നും വരുകയായിരുന്നു. പരുപാടി കുറച്ചു വൈകിയാണ് കഴിഞ്ഞത്. എയർപോർട്ടിൽ നിന്നും ഇറങ്ങാനും വൈകി. അന്നേ ദിവസം അമ്പലത്തിൽ ഒരു പ്രോഗ്രാം ഏറ്റിരുന്നു. ഒരുപാട് മാസങ്ങളുടെ പ്ലാനിങ്ങിലൂടെ പരുപാടി സഘടിപ്പിച്ചവരായിരുന്നു അവർ. പരുപാടി 9 മണിക്ക് ആയിരുന്നു. എന്നാൽ അവിടെ എത്തുമ്പോൾ സമയം പതിനൊന്ന് ആകാറായി. വെള്ളറട എന്ന സ്ഥലത്തായിരുന്നു പരുപാടി. ഗ്രീൻ റൂമിൽ കയറിയതും തലക്ക് ഒരു അടി വീണു. അത് മടലാണോ കയ്യാണോ എന്ന് അറിയില്ല. എനിക്ക് ഒന്നും ഓർമയില്ല.
കിളി പറന്ന പോലെ ഒരു അനുഭവം. അന്ന് എനിക്ക് നേരാവണ്ണം ബോധം വരുമ്പോൾ പരിപാടിയുടെ പകുതി ആയിരുന്നു. എന്നെകൊണ്ട് അവർ സ്കിറ്റ് കളിപ്പിച്ചു. അടികിട്ടിയിട്ട് എനിക്ക് മൊത്തം മത്ത് പോലെ ആയിരുന്നു. പക്ഷെ ജനം ചിരിച്ചു എന്നാണ് പറയുന്നത്. ചെയ്ത് ശീലമായതുകൊണ്ട് പെട്ടെന്ന് ഓര്മ വന്നത് വച്ച് കളിച്ചതാണ്. അന്ന് നമ്മുടെ ടീം ആരും പൈസ വാങ്ങിയില്ല. അവിടെന്ന് എങ്ങിനെയോ രക്ഷപെട്ടു. പിനീട് ഞങ്ങളുടെ ട്രൂപ് കേസ് കൊടുത്തു. അത് ഭയങ്കര പ്രശ്നമായി മാറി.
ഒടുവിൽ മമൂക്ക വരെ ഇടപെട്ടു. അന്ന് മെഗാസ്റ്റാർ മമൂക്ക ഞങ്ങൾക്ക് വേണ്ടി ഇടപെട്ടില്ലായിരുന്നു എങ്കിൽ അത് രൂക്ഷമായി മാറുകയും, വലിയ വിവാദമായി മാറി ഞങ്ങളുടെ കരിയറിനെ തന്നെ അത് ബാധിക്കുമായിരുന്നു . മമൂക്ക ഉചിതമായി ഇടപെട്ടു. സത്യത്തിൽ അദ്ദേഹത്തിനെ അതിന്റെ യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല. എങ്കിലും ഞങ്ങളെ പോലെ ഉള്ള എളിയ കലാകാരന്മാർക് വേണ്ടി അദ്ദേഹം ഇടപെട്ടു..