അഭിനയത്തിനപ്പുറം കാറുകളോടും ടെക്നോളജിയോടുമുള്ള മമ്മൂട്ടിയുടെ ഇഷ്ടം പ്രശസ്തമാണ്. കാറുകളുടെയും ഫോണുകളുടെയും ഏറ്റവും പുതിയ ശേഖരം മമ്മൂട്ടിക്ക് സ്വന്തമായുണ്ട്. മമ്മൂട്ടിയുടെ ഫോൺ ശേഖരത്തിലേക്ക് പുതിയ ഒരു അതിഥി കൂടി ഇന്നെത്തിയിരിക്കുകയാണ്. ആപ്പിൾ ഐ ഫോൺ സീരീസിൽ വിപണിയിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഫോൺ ആണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്. ഐ ഫോൺ സീരീസിൽ പുതിയതായി പുറത്തിറങ്ങിയ ഐ ഫോൺ 14 പ്രോ മാക്സ് ആണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്. ഇതിന് ഏകദേശം 1,39,900 രൂപയാണ് ഇന്ത്യയിൽ വരുന്നത്. രണ്ട് വർഷം മുമ്പ് ആപ്പിൾ ഐ ഫോൺ 12 പ്രോ മാക്സ് വിപണിയിലെത്തിയപ്പോഴും മമ്മൂട്ടിയായിരുന്നു ആദ്യം സ്വന്തമാക്കിയിരുന്നത്.
79,900 രൂപയാണ് അടിസ്ഥാന മോഡലായ ഐഫോൺ 14ൻ്റെ വില. പ്രോ ഫോണിന് 1,29,900 രൂപയാണ് ഇന്ത്യൻ വിപണി വില. ഐഫോൺ ചരിത്രത്തിലെ ആദ്യ 48 എം.പി. ക്യാമറയാണ് 14 പ്രോ ശ്രേണിയിലുള്ളത്. 4 കെ വീഡിയോ പിന്തുണ, ഫോട്ടോണിക് എൻജിൻ എന്നിവ പ്രോ സീരീസിൻ്റെ പ്രത്യേകതകളാണ്. ഓൾവെയ്‌സ് ഓൺ ഡിസ്പ്ലേ, ക്രാഷ് ഡിറ്റക്ഷൻ, സാറ്റലൈറ്റ് കണക്ടഡ് എമർജൻസി റെസ്‌പോൺസ് ഫെസിലിറ്റി എന്നിവയും പുതിയ മോഡലിൽ ലഭ്യമാകും. ഇതിനോടകം നിരവധി വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പറക്കുന്നത് , മമ്മൂട്ടി നായകനായി ഇനി റിലീസ് ചെയ്യാൻ പോവുന്ന ചിത്രം റോഷാക് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
