Press "Enter" to skip to content

അത്രയും വലിയ തുക കൊടുക്കേണ്ട ഒരു ആവശ്യവും മമ്മൂട്ടിക്ക് ഇല്ല -Mammootty has no need to pay such a huge amount

Rate this post

മലയാള സിനിമ രംഗത്ത് വളരെ പ്രഗത്ഭനായ ഒരു കലാകാരൻ ആണ് നടൻ കുഞ്ചൻ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു. സിനിമയിലെ മുൻ നിര താരങ്ങളുമായിവരെ വളരെ അടുത്ത ബന്ധമാണ് കുഞ്ചനുള്ളത്. അദ്ദേഹം നടൻ മമ്മൂട്ടിയും അദ്ദേഹത്തിന്റെ കുടുംബവുമായും വളരെ അടുത്ത ബദ്ധമാണ്. അത്തരത്തിൽ കുഞ്ചൻ മ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.കുഞ്ചന്റെ വാക്കുകൾ ഇങ്ങനെ,മമ്മൂക്കയുടെ ഭാര്യ സുല്‍ഫത്ത് എന്റെ സഹോദരന്റെ കൂട്ടുകാരന്റെ മകളാണ്. അതുകൊണ്ടുതന്നെ അവരുമായി വളരെ ചെറുപ്പം മുതലേയുള്ള ആ ബന്ധം ഇപ്പോഴുമുണ്ട്. അതേ സ്‌നേഹ ബഹുമാനത്തോടെയാണ് സുലു ഇന്നും എന്നെ കാണുന്നത്, ഒരു സഹോദരനെ പോലെ ഇന്നും എന്നെ കാണുന്നത്.

കുഞ്ചന്‍ സുലുവിനെ എടുത്തോണ്ട് നടന്നതാണെന്ന് മമ്മൂക്ക ഇടയ്ക്ക് തമാശയായി പറയുമായിരുന്നു. മമ്മൂക്ക കാഴ്ചയിൽ വളരെ പരുക്കനായ പലർക്കും തോന്നുമെങ്കിലും ഒരുപാട് നന്മകൾ ഉള്ള ഒരു സാധു മനുഷ്യാനാണ് കൂടെ ഉള്ളവരുടെ ഉള്ള് കണ്ടറിയാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുണ്ട്. എന്റെ വിവാഹം അടുത്തിരിക്കുന്ന സമയത്താണ് ഞാൻ അദ്ദേഹത്തെ ആദ്യമായി ഒരു സ്റ്റുഡിയോയിൽ വെച്ച് കാണുന്നത്.

എന്റെ കയ്യിലാണെങ്കിൽ ഒരു പതിനായിരം രൂപപോലും അന്ന് തികച്ച് എടുക്കാനില്ല, കാശിന് ആവിശ്യമുണ്ട് അങ്ങനെ ആകെ വിഷമിച്ചിരുന്ന സമയത്ത് ഒരു പതിനായിരം രൂപയുമായി മമ്മൂക്ക എന്റെ അടുത്തേക്ക് വന്നു, ഞാൻ ആണെങ്കിൽ അദ്ദേഹത്തിനോട് പണം ആവശ്യപ്പെട്ടത് പോലുമില്ലായിരുന്നു. എങ്കിലും ഇത് വെച്ചോന്ന് പറഞ്ഞ് തന്നു. കല്യാണം കഴിഞ്ഞിട്ട് ബാക്കി ആലോചിക്കാമെന്നാണ് പറഞ്ഞത്.പക്ഷെ ഞാൻ ആ പണം അടുത്ത മാസം അദ്ദേഹത്തിന് തിരികെ കൊടുത്തിരുന്നു. അതിനു ശേഷം ഞങ്ങൾ വളരെ അടുത്ത സൗഹൃദമായിരുന്നു.

പിന്നീട് ഞാന്‍ വീട് വെച്ചപ്പോഴും അദ്ദേഹം എന്നെ സഹായിച്ചു. എഴുപ്പത്തി അയ്യായിരം രൂപയുടെ കുറവ് ഉണ്ടായിരുന്നു. അന്ന് ഏതോ സിനിമാ ചിത്രീകരണത്തിനിടയില്‍ നിന്നും ആ പണം ആരുടെയോ കൈയ്യില്‍ കൊടുത്ത് കുഞ്ചന് കൊടുക്കാന്‍ എന്ന് പറഞ്ഞ് കൊടുത്തു വിട്ടു. മമ്മൂക്കയുടെ മുറിയിലേക്ക് ഡോറ് തട്ടാതെ കടന്ന് ചെല്ലാന്‍ പറ്റുന്ന അത്രയും സൗഹൃദം തനിക്കും മണിയന്‍പിള്ള രാജുവിനും ഉണ്ട്. കള്ളത്തരം ഇല്ലാത്ത ഒരു തുറന്ന മനസുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്നും കുഞ്ചന്‍ പറയുന്നു.

More from Celebrity NewsMore posts in Celebrity News »