Celebrity News

ഓണക്കോടി വിതരണം ചെയ്തു ആദിവാസി സഹോദരങ്ങൾക്ക് മമ്മൂക്ക – Mammootty distributes Onakodi to tribal brothers

മലയാളികളുടെ ഇഷ്ട താരം ആണ് മമ്മൂട്ടി നിരവധി നന്മപ്രവർത്തനങ്ങൾ ചെയുന്ന ഒരാൾ ആണ് , എന്നാൽ ഇപ്പോൾ ഈ ഓണത്തിനും മമ്മൂട്ടി അങ്ങിനെ ഉള്ള ഒരു നന്മചെയ്തു എന്നാണ് വരുന്ന വാർത്തകൾ ഓണത്തിന് ആദിവാസികൾക്ക് ഓണകിറ്റ് എത്തിച്ചു എന്ന വാർത്തകൾ വരുന്നു ,ഓണക്കോടി വിതരണം ചെയ്ത് മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍. (Mammootty distributes Onakodi to tribal brothers)വയനാട് ജില്ലയിലെ കാരക്കണ്ടി കോളനിയിലെ 15 ഓളം കുടുംബങ്ങളില്‍പ്പെട്ട 77 ആദിവാസി സഹോദരങ്ങള്‍ക്കാണ് ഓണക്കോടികള്‍ നല്‍കിയതെന്ന് നിര്‍മ്മാതാവും മമ്മൂട്ടിയുടെ സുഹൃത്തുമായ ജോര്‍ജ് അറിയിച്ചു.

മലയാളത്തിന്റെ മഹാനടന്‍ പത്മശ്രീ മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ആദിവാസി സഹോദരങ്ങള്‍ക്കായി ഓണക്കോടികള്‍ വിതരണം ചെയ്തു.

വയനാട് വനം ഡിവിഷനിലെ ചെതലത്ത് റെയ്ഞ്ചും ചേര്‍ന്നാണ് വിതരണം ചെയ്തത്. ചെതലത്ത് റേഞ്ചിലെ പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലുള്ള കാരക്കണ്ടി കോളനിയിലെ 15 ഓളം കുടുംബങ്ങളില്‍പ്പെട്ട 77 ആദിവാസി സഹോദരങ്ങള്‍ക്കാണ് ഓണക്കോടികള്‍ നല്‍കി ഓണത്തെ വരവേറ്റത്. കേരളത്തിലെ ആദിവാസി സഹോദരങ്ങള്‍ക്ക് വളരെയേറെ പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് പൂര്‍വികം എന്നും ഡി. എഫ്. ഓ. പ്രസ്താവിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മഞ്ജു ഷാജി, ഫോറസ്റ്റ് അധികൃതര്‍ എന്നിവരും സംബന്ധിച്ചു. കൂടുതൽ അറിയാൻ വീഡിയോ കാണുക , .

To Top