റോഷോക്ക് വിജയ ആഘോഷങ്ങൾക്കിടയിൽ മമ്മൂക്ക എത്തിയത് കുടുംബത്തോടെ. മമ്മൂക്കയും ഭാര്യയും, ഒപ്പം മകനും ഭാര്യയും. എല്ലാവരും ഒരുമിച്ച് ഒരേ കാറിലാണ് എത്തിയത്. Mammootty and his family arrived at the Rorschach Success Celebration
മലയാള സിനിമ ചരിത്രത്തിൽ നമ്മളിൽ പലരും ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ വ്യത്യസ്തമായ ഒരു സിനിമയായിരുന്നു റോഷോക്ക്. ഹോറർ ത്രില്ലെർ മൂഡിൽ ഉള്ള ചിത്രത്തിന് തിയേറ്ററിൽ നിന്നും മികച്ച ഒരു പ്രതികരണമാണ് ലഭിച്ചത്.
2022 ൽ മലയാളത്തിൽ റിലീസ് ചെയ്താ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്ക് റോഷോക്ക് എന്ന മമ്മൂട്ടി ചിത്രത്തിനും ഇടം നേടാൻ സാധിച്ചു. ചിത്രം നിർമിച്ചത് മമ്മൂട്ടി യുടെ ഭാര്യയുടെ ഉടമസ്ഥതയിൽ ഉള്ള മമ്മൂട്ടി കമ്പനിയും, ദുൽകർ സൽമാന്റെ ഉടമസ്ഥതയിൽ ഉള്ള വെയ്ഫെറെർ പ്രൊഡക്ഷൻ കമ്പനിയും ചേർന്നായിരുന്നു. തീയേറ്ററുകളിൽ നിന്നും മികച്ച കളക്ഷൻ നേടിയ ചിത്രത്തിന് OTT പ്ലാറ്റഫോമിലും വലിയ സ്വീകാര്യത നേടിയെടുക്കാൻ സാധിച്ചു.
ചിത്രത്തിന്റെ വിജയ ആഘോഷങ്ങൾക്കിടയിൽ ചിത്രത്തിന്റെ നിമാതാവായ സുൽഫിത്തറിന് മൊമെന്റോ നൽകിയത് മമ്മൂട്ടിയും ദുൽഖുറും ചേരനായിരുന്നു. മലയാള സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപെടുന്ന ഒരു കുടുംബത്തിന്റെ ഒത്തുചേരലായിരുന്നു റോഷോക്ക് എന്ന സിനിമയുടെ വിജയ ആഘോഷ വേദി.