മലയാള സിനിമാ ജീവിതത്തിലുണ്ടായ രസകരമായ കഥകൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് സംവിധായകൻ സിദ്ദിഖ്. ഹിറ്റ്‌ലർ സിനിമയുടെ ലൊക്കേഷനിലുണ്ടായ സംഭവങ്ങളെ പറ്റിയാണ് സഫാരി ചാനലിന് നൽകിയ പരിപാടിയിലൂടെ സിദ്ദിഖ് പറഞ്ഞത്. ഇത് മാത്രമല്ല മമ്മൂട്ടി കാരണം നടൻ ശ്രീരാമന് ഗൾഫിലേക്ക് പോവാനുള്ള അവസരം നഷ്ടപ്പെട്ടതിനെ കുറിച്ചും സിദ്ദിഖ് പറഞ്ഞു.ഒരു മ്യൂസിക് നല്ലതാണോ അല്ലയോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞതാണ് ഈ പ്രശ്‌നത്തിനൊക്കെ കാരണമായതെന്നാണ് സിദ്ദിഖ് പറയുന്നത്. വർഷങ്ങൾക് മുൻപ്പ് ഉള്ള മമ്മൂട്ടിയെ കുറിച്ച് ആണ് പറയുന്നത് , ഹിറ്റ്‌ലർ സിനിമയുടെ ഷൂട്ടിങ്ങിന്റെ സമയത്താണ് മമ്മൂട്ടിയുടെ കൂടെ ഗൾഫിൾ ഒരു ഷോ തീരുമാനിക്കുന്നത്. ഹിറ്റ്‌ലറിൽ നടൻ ശ്രീരാമനും അഭിനയിക്കുന്നുണ്ട്. അന്ന് മമ്മൂട്ടിയും ശ്രീരാമനും ഭയങ്കര സുഹൃത്തുക്കളാണ്.(mammootty-against-vk-sreeraman)
ഷോ യിലേക്ക് പോവുന്ന താരങ്ങളുടെ പേര് ലിസ്റ്റിൽ ഇട്ട സമയത്ത് മമ്മൂക്ക ശ്രീരാമനും വരുന്നുണ്ടെന്ന് പറഞ്ഞു. മമ്മൂക്ക പറഞ്ഞാൽ പിന്നെ അതിന് അപ്പുറമില്ലല്ലോ. അങ്ങനെ ശ്രീരാമന്റെ പേരം ഈസ്റ്റ് കോസ്റ്റ് വിജയൻ ലിസ്റ്റിൽ ഉൾപ്പെടുത്തി. ശ്രീരാമൻ ഇതുവരെ അങ്ങനൊരു ഷോ യ്ക്ക് പോയിട്ടില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ഭയങ്കര സന്തോഷമാവുകയും ചെയ്തു. ഷോ യിൽ എന്ത് ചെയ്യണമെന്ന് അറിയില്ലെങ്കിലും അങ്ങനെ പോവുന്നത് ഇഷ്ടമാണെന്ന് ശ്രീരാമൻ ഞങ്ങളോട് പറഞ്ഞു. അങ്ങനെ ഗൾഫിലേക്ക് പോവുന്നവരുടെ ലിസ്റ്റിൽ ശ്രീരാമനും ഫിക്‌സ് ആയി.എന്നാൽ ആ പരുപാടിയിൽ പങ്കെടുക്കാൻകഴിയാതെ പോവുകയായിരുന്നു , എന്തു പറ്റിയെന്ന് ഞങ്ങൾ ചോദിച്ചപ്പോഴാണ് എന്നെ ഷോ യിൽ നിന്ന് വെട്ടിയെന്ന് നടൻ പറയുന്നത്. ആ മ്യൂസിക്കിനെ കളിയാക്കിയെന്ന് പറഞ്ഞ് മമ്മൂക്ക എന്നെ ഷോ യിൽ നിന്നും പുറത്താക്കിയെന്നും ശ്രീരാമൻ പറഞ്ഞു. അങ്ങനെ നിഷ്‌കളങ്കമായൊരു തമാശ പറഞ്ഞതിനാണ് ശ്രീരാമന് ഗൾഫിൽ ഷോ ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടതെന്ന്’ സിദ്ദിഖ് വ്യക്തമാക്കുന്നു, കൂടുതൽ അറിയാൻ വീഡിയോ കാണുക ,