സുന്ദരമായ പകൽസ്വപ്നം പോലെ ഒരു ചിത്രം. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തെ ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം. പതിവ് രീതികളിൽനിന്ന് ലിജോ വഴിമാറി നടക്കുന്ന ചിത്രം പുതുമയുള്ള ചലച്ചിത്രാനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിലായിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ.എന്നാൽ വലിയ ഒരു പ്രേക്ഷക പിന്തുണ ആണ് ഈ സിനിമക്ക് പ്രേക്ഷകർ നൽകിയിരിക്കുന്നത് , വരെ മികച്ച ഒരു കളക്ഷനും ചിത്രംപ്രീമിയർ ഷോയിൽ നിന്നും നേടിയെടുത്തു , നിറഞ്ഞ സദസ്സിൽ തന്നെ ആണ് ചിത്രം പ്രാദേശിപ്പിച്ചതും അവിടെ ജനപ്രിയ ചിത്രത്തിനുള്ള പ്രതേക പുരസ്കാരവും നേടിയ ഒരു ചിത്രം ആണ് ഇത് ,
മമ്മൂഒറ്റയുടെ പ്രകടനമികവിനും പ്രേക്ഷകർ കയ്യടിക്കുന്നു , എന്നാൽ ഇപ്പോൾ മോഹൻലാൽ ആയി ആണ് തന്റെ അടുത്ത ചിത്രം എന്നും ആണ് പറയുന്നത് , ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ അഭിനയിക്കുന്നുവെന്നത്. ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനത്തിന് മോഹൻലാല്‍ തന്നെയായിരുന്നു സ്‍ഥിരീകരണം നല്‍കിയിരുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്റെ അടുത്ത സിനിമ എന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട് എന്നായിരുന്നു മോഹൻലാല്‍ എഴുതിയിരുന്നത്. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം വൈകാതെ തുടങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.