ഖത്തറിൽ തന്റെ അവസാന ലോകകപ്പ്, ഫൈനലിൽ എത്തിയതിൽ ഏറെ സന്തോഷം, ലയണൽ മെസ്സി – fifa world cup 2022

sruthi

fifa world cup 2022:- ഖത്തറിലേത് തന്റെ അവസാന ലോകകപ്പ് എന്ന് മെസ്സി. ” അടുത്ത ലോകകപ്പിന് നാലുവർഷം കൂടിയുണ്ട് അത് സാധ്യമാകുമെന്ന് തോന്നുന്നില്ല അർജന്റീന ലോകകപ്പിൽ ഫൈനലിൽ എത്തിയതിൽ ഏറെ സന്തോഷം ഉണ്ടെന്നാണ് മെസ്സി പറഞ്ഞത്.

ഖത്തറിൽ വച്ച് നടന്ന ലോകകപ്പ് മത്സരത്തിൽ ആദ്യ മത്സരത്തിൽ സൗദ്യയോട് പരാജയപ്പെട്ടത് തിരിച്ചടിയായി പക്ഷേ എത്രത്തോളം കരുത്തനാണ് അർജന്റീന എന്ന് തെളിയിച്ചെന്ന് ലയണൽ മെസ്സി പറഞ്ഞു. അർജന്റീനിയൻ വാർത്ത ഏജൻസിയായ ഡയറോ ഡിപ്പോർട്ടീവോയോടായിരുന്നു മെസ്സി പ്രതികരിച്ചത്.
സൗദിയുമായുള്ള തോൽവിക്ക് ശേഷം മികച്ച മത്സരമാണ് അർജന്റീന കാഴ്ചവച്ചത്. ലയണൽ മെസ്സിയുടെ ആ തേരോട്ടം ഇന്നിപ്പോൾ അർജന്റീനയെ ലോകകപ്പ് ഫൈനലിൽ എത്തിച്ചിട്ടുണ്ട്. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കഴിഞ്ഞതവണത്തെ റണ്ണറപ്പായ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് മെസ്സി പട പരാജയപ്പെടുത്തിയിരുന്നു. 2014 ന് ശേഷം ആദ്യമായാണ് അർജന്റീന ഇപ്പോൾ ലോകകപ്പ് ഫൈനൽ വേദിയിൽ എത്തുന്നത്.

സ്റ്റേഡിയത്തിലെ മൈതാനിയിൽ നിന്നും മെസ്സി മടങ്ങുമ്പോൾ തനിക്ക് മാത്രമാവകാശപ്പെട്ട ഒരു പിടി നേട്ടങ്ങൾ വാരിക്കൂട്ടിയാണ് അദ്ദേഹം പോകുന്നത് 11 ഗോളുകളുടെ ലോകകപ്പ് ചരിത്രത്തിൽ അർജന്റീനയുടെ ഏറ്റവും ഉയർന്ന ഗോൾ സ്കോററായി മാറിയിരിക്കുകയാണ് മെസ്സി.

ഖത്തറിൽ മെസ്സി നേടുന്ന അഞ്ചാം ഗോൾ കൂടിയാണിത് ഖത്തറിൽ ഏറ്റവും കൂടുതൽ നേടിയ ഫ്രാൻസിന്റെ എംബാപ്പെയ്ക്കൊപ്പവും മെസ്സിയെത്തി. ഡിസംബർ 18ന് നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെയോ മൊറോക്കോയോ എതിരായാണ് അർജന്റീനയുടെ കലാശപോര്.