Celebrity News

കെ.ജി.എഫിലെ കൃഷ്ണ ജി റാവു അന്തരിച്ചു, ആദരാഞ്ജലികൾ അർപ്പിച്ച് കെ.ജി.എഫ് ടീമും

കെ.ജി.എഫിലെ കൃഷ്ണ ജി റാവു അന്തരിച്ചു, ആദരാഞ്ജലികൾ അർപ്പിച്ച് കെജിഎഫ് ടീമും

കെ ജി എഫ് എന്ന ചിത്രത്തിലൂടെ മികച്ച അഭിനയം കാഴ്ചവച്ച കന്നഡ നടൻ കൃഷ്ണ ജി റാവു അന്തരിച്ചു. വാർദ്ധക്യസഹജമായ സുഖത്തെ തുടർന്ന് ബംഗളൂരുവിലെ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിച്ചിരുന്നു. ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിലെ ഐസി യുവി യിലായിരുന്നു അദ്ദേഹം. ബുധനാഴ്ച വൈകുന്നേരം ആണ് അദ്ദേഹം മരിച്ചത്.

പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ ജിഎഫ് ചാപ്റ്റർ 1, കെജിഎഫ് ചാപ്റ്റർ 2 വിലും അദ്ദേഹം എത്തിയത് .നായകൻ യഷ് നരാച്ചിയിലെ വില്ലന്മാരുമായുള്ള പോരാട്ട രംഗത്തിനു മുൻപ് അന്ധനായ ഒരു കഥാപാത്രമായാണ് കൃഷ്ണ ജി റാവു എത്തുന്നത്. കൃഷ്ണ വർഷങ്ങളോളം സിനിമ മേഖലയിൽ പ്രവർത്തിക്കുകയും സാൻഡൽ വുഡ്‌ സിനിമകളിൽ നിരവധി സപ്പോർട്ടിംഗ് റോളുകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് കൂടാതെ അന്തരിച്ചു നടൻ ശങ്കർ നാഗിനൊപ്പം പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുമുണ്ട്‌.

എന്നിരുന്നാലും കെജിഎഫിലെ അദ്ദേഹം ചെയ്ത വേഷമാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. കെജിഎഫ് ഉദ്യോഗിക പേജിൽ നിന്ന് കൃഷ്ണയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്. കെജിഎഫ് ചാപ്റ്റർ ടുവിലെ
“നിങ്ങൾക്ക് ഒരു ഉപദേശം തരാം, ഒരുകാലത്തും നിങ്ങൾ അയാളെ എതിർത്ത് നിൽക്കാൻ പോകരുത് സർ “എന്ന റാവു അവതരിപ്പിച്ച താത്ത എന്ന കഥാപാത്രത്തിന്റെ സംഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ തൂഫാൻ എന്ന ഗാനത്തിനിടയിൽ ആയിരുന്നു ഈ സംഭാഷണം നാനോ നാരായണപ്പയാണ് നടന്റെ റിലീസിന് ഒരുങ്ങുന്ന അടുത്ത സിനിമ.

To Top