കശ്‍മീരിലെ വൈഷ്ണവി ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം ഷാരൂഖാൻ. ഞായറാഴ്ച രാത്രിയെ ഏറെ വൈകിയാണ് നടൻ ക്ഷേത്രദർശനത്തിന് എത്തിയത് കറുപ്പ് ജാക്കറ്റ് ധരിച്ചു മുഖം മറച്ചാണ് താരം അംഗരക്ഷകർക്കും ഒപ്പം ക്ഷേത്രദർശനത്തിനായി കാശ്മീരിൽ എത്തിയത്.
ഇതിനോടകം തന്നെ വൈഷ്ണവി ദേവി ക്ഷേത്രത്തിലെത്തിയ ഷാരൂഖാന്റെ വീഡിയോ വൈറലായിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപ് നടൻ മക്കയിൽ ഉംറ നിർവഹിച്ചിരുന്നു. ആ ചിത്രങ്ങളും വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് താരം ഇപ്പോൾ ക്ഷേത്രദർശനം നടത്തിയത്.
ഷാരൂഖാൻ നായകനായ പത്താനിലെ ഗ്ലാമറസ് ഗാനം നം ഇന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു അതീവ സ്റ്റൈൽ ലുക്കിലാണ് ആണ് താരം ഗാനത്തിൽ എത്തിയത്. ദീപിക പദുക്കോൺ ആണ് നായികയായി എത്തുന്നത് നടൻ ജോൺ എബ്രഹാമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജനുവരി 25നാണ് ചിത്രം റീലസ് ചെയ്യുക,
രാജകുമാർ ഹിറാനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡങ്കിയുടെ ഷൂട്ടിംഗ് തിരക്കിലാണ് താരം ഇപ്പോൾ. തപ്സി പന്നുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബോളി വുഡ് സിനിമ ലോകത്തെ മികച്ച നടന്മാരിൽ ഒരാളാണ് ഷാരുഖാൻ. ഏതായാലും താരത്തിന്റെ കാശ്മീരിലെ ക്ഷേത്ര ദർശനം സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് തന്നെ പറയാം. നിരവധി പേരാണ് അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് കമന്റുകൾ നൽകുന്നത്.