ധ്രുവന്റെ കാൽമുറിച്ചു മാറ്റി:- വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ കന്നഡ നടൻ സൂരജ് കുമാറിന്റെ ( ധ്രുവൻ -24) വലതുകാൽ മുറിച്ചുമാറ്റി. ആദ്യ ചിത്രത്തിന്റെ റിലീസിന് മുമ്പാണ് ഇത്തരത്തിൽ ഒരു ദാരുണ സംഭവം ഉണ്ടായത്. നിലവിൽ മൈസൂരിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
ചലച്ചിത്ര നിർമ്മാതാവായ എസ് എ ശ്രീനിവാസിന്റെ മകനാണ് സൂരജ് കുമാർ.ശനിയാഴ്ചയാണ് സൂരജിന് അപകടം സംഭവിച്ചത് സൂരജ് സഞ്ചരിച്ച ഇരു ചക്ര വാഹനം ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഉടനെതന്നെ സൂരജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാലിനു ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കാൽമുട്ടിന് താഴെ വെച്ച് മുറിച്ചു മാറ്റുകയായിരുന്നു.
സിനിമയിൽ സഹസംവിധായകനായാണ് സൂരജിന്റെ രംഗപ്രവേശനം ഐരാവത, തരക് തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. രഥമെന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇങ്ങനെയൊരു അപകടം നടന്നത്.