ഫ്രഞ്ച് പാചകലയിൽ ബിരുദം നേടി ബിന്ദു പണിക്കരുടെ മകൾ കല്യാണി

ലണ്ടനിലെ പ്രശസ്തമായ ലെ കോർഡൻ ബ്ലൂ കോളേജിൽ നിന്നും ഫ്രഞ്ച് പാചക കലയിൽ ബിരുദം കരസ്ഥമാക്കി കല്യാണി. ബിന്ദു പണിക്കരുടെ മകളാണ് ഈ നേട്ടം സ്വന്തമാക്കിയത്, മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഇപ്പോൾ നേടിയിരിക്കുന്നത് എന്നാണ് കല്യാണി പറയുന്നത്. പഠനത്തിനിടയിൽ ഒത്തിരി തവണ വിട്ടു പോയാലോ എന്ന് പോലും ചിന്തിച്ചിട്ടുണ്ട് ഒടുവിൽ ആഗ്രഹം നേടിയെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും എന്നാൽ പാചകം തന്നെ കരിയാറാക്കുമോ എന്നതിൽ ഉറപ്പില്ല എന്നും കല്യാണി പറയുന്നു.

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് കല്യാണി കല്യാണിയുടെ നൃത്ത വീഡിയോകൾ എല്ലാം വൈറലാണ് അഭിനയവും നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച കല്യാണി കലാരംഗത്ത് സജീവമാകുന്ന അഭ്യൂഹങ്ങൾ കാറ്റിൽ പറത്തിയാണ് ലണ്ടനിലേക്ക് ഉപരിപഠനത്തിനായി പോയത്.
“താൻ എന്തിനാണ് ലണ്ടനിൽ പോയതെന്ന് ചോദിച്ചവർക്കെല്ലാം ഇതാണ് എന്റെ മറുപടി. ഇത് പൂർണ്ണമായും എന്റെ പാഷൻ കയ്യെത്തി പിടിക്കാൻ ഉള്ള ഒരു യാത്രയായിരുന്നു ഇപ്പോൾ എന്റെ ജീവിതത്തിലെ ഏറ്റവും നവ്യമായ അനുഭൂതിയും ഇതാണ് . ഈ കോഴ്സ് ചെയ്യുന്നതിനിടയിൽ പലതവണ ഞാനിത് നിർത്തി പോയാലോ എന്ന് സത്യസന്ധമായി ആലോചിച്ചിട്ടുണ്ട് എന്നാൽ എല്ലാ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും എന്റെ ലക്ഷ്യത്തിൻ ഇടയ്ക്കുള്ള തടസ്സങ്ങൾ ആയിരുന്നു അതെല്ലാം അതിജീവിച്ചു താൻ ഇപ്പോൾ തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നുവെന്നും കല്യാണി പറയുന്നു.