മലയാളി സിനിമ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മഹാ പ്രതിഭയാണ് കലാഭവൻ മണി. (Kalabhavan Mani) ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് കടന്ന് വന്ന അദ്ദേഹം ചിരിപ്പിച്ചും കരയിച്ചും നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടി. സിനിമയിലെ അഭിനയം കൊണ്ടും, സാമൂഹിക പ്രവർത്തനങ്ങൾ കൊണ്ടും അദ്ദേഹത്തിനെ ഒരുപാടുപേരുടെ സ്നേഹം പിടിച്ചുപറ്റാൻ സാധിച്ചിട്ടുണ്ട്.
മലയാളികൾ ഇന്നും അദ്ദേഹത്തിന്റെ രസകരമായ കോമഡി രംഗങ്ങൾ കണ്ട് ചിരിക്കാറുണ്ട്. ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിച്ച് സിനിമയിൽ എത്തിയ അദ്ദേഹം നമ്മൾ സാധാരണകാർക്ക് പ്രജോതനമാകുന്ന ഒരാളായിരുന്നു.
മലയാള സിനിമയിലെ മറ്റൊരു നടനും സാധിക്കാത്ത രീതിയിൽ പ്രത്യേകതകൾ ഒരുപാടുള്ള കഥാപാത്രങ്ങൾ വളരെ അനായാസം ചെയ്തിരുന്ന വ്യക്തികൂടിയാണ് കലാഭവൻ മണി.
എന്നാൽ ഏതാനും വർഷങ്ങൾക്ക് മുൻപ് അദ്ദേഹം നമ്മളെ വിട്ടു പിരിയുകയും ചെയ്തു. മണിച്ചേട്ടനെ ഇഷ്ടപെടുന്ന സാധാരണക്കാരുടെ ജീവിതത്തിൽ ഏറ്റവും വേദനാജനകമായ ഒരു ദിനമായിരുന്നു അത്. അവസാന നിമിഷം അദ്ദേഹത്തെ കാണാൻ ലക്ഷകണക്കിന് ജനങ്ങളാണ് അദ്ദേഹത്തിന്റെ നാടായ ചാലക്കുടിയിൽ ഒത്തുകൂടിയത്.
സിനിമയിൽ മാത്രമല്ല നാടൻ പാട്ടുകളിലും കലാഭവൻ മണിയെ വെല്ലാൻ വേറെ ഒരാളും ഉണ്ടാകില്ല. എന്ത് തന്നെ ആയാലും അദേഹത്തിന്റെ മറക്കാനാകാത്ത ചില ആദ്യകാല സിനിമയിലെ ചില രംഗങ്ങൾ കണ്ടുനോക്കു..