മമ്മൂട്ടിയുടെ ബോഡി ഷെയ്‌മിങ്ങ് തുറന്നടിച്ച് ജൂഡ് ആൻ്റണി വിവാദമായ പോസ്റ്റ് കണ്ടോ

Ranjith K V

Updated on:

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നടന്ന സമഭാവങ്ങൾ ആണ് പിന്നിട് വിവാദങ്ങൾ ആയി മാറിയത്ത് , എന്നാൽ അതിനെ കുറിച്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത് , മമ്മൂട്ടി തന്റെ മുടിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ബോഡി ഷെയിമിങ് ആയി അനുഭവപ്പെട്ടിട്ടില്ലെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. താൻ ഏറെ ബഹുമാനിക്കുന്ന വ്യക്തി ഏറെ സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കരുതെന്ന് ജൂഡ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.’മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്, എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം ആശങ്ക ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോര്പറേഷൻ വാട്ടർ ,

 

വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ. ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് എന്ന് മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ’, ജൂഡ് ആന്റണി ജോസഫ് കുറിച്ചു. കഴിഞ്ഞ ദിവസം 2018 എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് വേളയിലാണ് മമ്മൂട്ടി പരാമർശം നടത്തിയത്. ജൂഡ് ആന്റണിയുടെ തലയിൽ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട്’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. പിന്നാലെ നടന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. മമ്മൂട്ടി നടത്തിയത് ബോഡി ഷെയ്മിങ് ആണെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ ഇതിനു എതിരെ രംഗത്ത് വരുകയും ശക്തം ആയ മറുപടി നൽകുകയും ചെയ്തു ജൂഡ് ആന്റണി ജോസഫ് , ഈ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പിന്നീട് ചർച്ചകൾ ആയതു കൂടുതൽ അറിയാൻ വീഡിയോ കാണുക ,