സ്കൂൾ ബസ്സിൽ പൈസ കൊടുക്കാൻ ഇല്ലാതെ ഇറക്കി വിട്ടിട്ടുണ്ട്, ആ കോളേജിൽ ഗസ്റ്റായി ചെന്നിട്ടുണ്ട്, നീതു

സോഷ്യൽ മീഡിയയിൽ പ്രേക്ഷകർക്കിടയിൽ ഏറ്റവും പ്രിയപ്പെട്ട യുട്യൂബറാണ് നീതു. നീതു തിരഞ്ഞെടുക്കുന്ന കണ്ടന്റുകളും, അതുപോലെതന്നെ വ്യത്യസ്തമായ അവതരണ ശൈലിയും തന്നെയാണ് നീതു എന്ന യൂട്യൂബറുടെ വളർച്ചയ്ക്ക് പിന്നിൽ

ഫേസ്ബുക്കിലും തന്റെ വീഡിയോകൾ എല്ലാം താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ ജോഷ് ടോക്കിൽ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നീതു. തന്റെ കുട്ടിക്കാലം തൊട്ട് വിവാഹം വരെ രസകരമായ നാളുകൾ അല്ലായിരുന്നു എന്നാണ് നീതു പറയുന്നത്.

ഒട്ടു മിക്ക എല്ലാവരുടെയും റോൾ മോഡൽ അച്ഛനായിരുന്നു എങ്കിലും തന്റെ മോഡൽ ആകാനുള്ള ഒരു ബന്ധം അച്ഛനുമായി ഉണ്ടായില്ലെന്നാണ് നീതു പറയുന്നത് കുറച്ചൊക്കെ മദ്യപിക്കുന്ന അധികം അറ്റാച്ച്ഡ് ആകാത്ത പ്രകൃതമായിരുന്നു അച്ഛന്റെത്. എന്റെ ജീവിതത്തിൽ അച്ഛൻ എന്നത് ഒരുമിത്തു പോലെയാണ്. സ്കൂൾ ജീവിതത്തിൽ പഠിക്കുന്ന സമയം അച്ഛൻ വരുന്നത് നോക്കി സ്കൂളിന്റെ പടിക്കൽ മണിക്കൂറുകളോളം നിൽക്കേണ്ടി വന്നിട്ടുണ്ട്.അച്ഛൻ നമ്മൾക്ക് വീട്ടിൽ പൈസയൊന്നും തരുമായിരുന്നില്ല.
വെൽ സെറ്റിൽഡ് ആയ കുടുംബം ആയിരുന്നു അച്ഛന്റേത് എന്നും നീതു പറയുന്നുണ്ട്.

പക്ഷേ അച്ഛന് വർഷോപ്പിൽ ആയിരുന്നു ജോലി.കുട്ടികൾ പഠിക്കണം മോളെ സ്നേഹിക്കണം എന്ന രീതിയൊന്നും അച്ഛനുണ്ടായിരുന്നില്ല ഒരു കവിൾ ചോറ് വാരി തന്ന ഓർമ പോലും എന്റെ ജീവിതത്തിൽ എനിക്കില്ല എംഎസ് സി ക്ക് പഠിക്കുമ്പോഴൊക്കെ കുട്ടികൾക്ക് ഒരുപാട് കാര്യങ്ങൾ അച്ഛനെ കുറിച്ചൊക്കെ പറയാനുണ്ടാകും. ആ സമയത്തൊക്കെ എനിക്ക് ഓർമ്മകൾ ഒന്നുമുണ്ടായില്ല എന്നാണ് നീതു പറയുന്നത്. ഇൻസ്ട്രുമെന്റ് ബോക്സ് പോലും ഇല്ലാതെയാണ് താൻ പഠിക്കാൻ പോയത് പഴയ പുസ്തകങ്ങളും ഒക്കെ തുന്നിക്കെട്ടിയ സ്കൂൾ ജീവിതമായിരുന്നു. എന്റെ വീഡിയോയിൽ എന്റെ ജീവിത ഭാഗങ്ങൾ ചിലസമയം കാണിച്ചിട്ടുണ്ട് ഒരു വിവാഹത്തിന് പോലും നല്ലൊരു ഡ്രസ്സ് ഇടാൻ എനിക്ക് ഉണ്ടായിരുന്നില്ല നാലുകൊല്ലം വരെ ഒരേ യൂണിഫോം ഇട്ടു പോയി പഠിക്കാൻ പോയിട്ടുണ്ടെന്ന് നീതു പറയുന്നുണ്ട്.

ഭക്ഷണം പോലും കഴിക്കാൻ ഉണ്ടായിട്ടില്ല അരി ഇടാൻ വെള്ളം വയ്ക്കാൻ പറഞ്ഞിട്ട് അച്ഛൻ പോകും എന്നിട്ട് ആ വഴി പോകും. അതുകൊണ്ട് എന്നൊക്കെ പുട്ടും പരിപ്പും ഞങ്ങളുടെ സ്ഥിര ഭക്ഷണം ഇന്നും അതൊക്കെ കാണുമ്പോൾ പഴയ ഓർമ്മകൾ ഒന്നായി കടന്നുവരുമെന്നും നീതു പറയുന്നുണ്ട് തനിക്ക് ഇന്ന് എല്ലാം ഉണ്ടെങ്കിലും പഴയകാലത്തെ ജീവിതം മറന്നിട്ടില്ല.

അത് മറന്നാൽ നമ്മുടെ ജീവിതത്തിൽ ഉയർച്ചയുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത് എനിക്ക് ആത്മാർത്ഥതയുണ്ട് അതുകൊണ്ടുതന്നെ ഞാൻ നാലു ദിവസം ഇടവേളകളിൽ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാറുണ്ട് എന്ന് നീതു പറയുന്നുണ്ട്.

ഒരു രൂപയ്ക്ക് വേണ്ടി കഷ്ടപ്പെട്ട സമയമുണ്ട് പ്ലസ്ടു കഴിഞ്ഞപ്പോൾ തന്നെ ഞാൻ ട്യൂഷൻ എടുത്തിരുന്നു അങ്ങനെയാണ് കോളേജ് പഠനത്തിന് ക്യാഷ് ഉണ്ടാക്കിയത്. എം എസ് സി പഠിക്കുന്ന കാലത്ത് അങ്ങനെ തന്നെയായിരുന്നു പൈസ കൊടുക്കാത്തതിന്റെ പേരിൽ കോളേജ് ബസ്സിൽ നിന്ന് പോലും ഇറക്കി വിട്ടിട്ടുണ്ട് ആ കോളജിൽ തന്നെ ഗസ്റ്റായി ഞാൻ ചെന്നിട്ടുണ്ട് അതാണ് എന്റെ ഏറ്റവും വലിയ നേട്ടം എന്നും നീതു പറയുന്നു.

ജീവിതത്തിലെ വഴിത്തിരിവ് എന്നത് എന്റെ വിവാഹമാണെന്നും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നും എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന ആളാണ് ജിതേഷ് ചേട്ടൻ എന്നാണ് നീതു പറയുന്നത്.