മോഹൻലാൽ ശ്രീനിവാസനെ ചുംബിക്കുന്ന രംഗം ആയിരുന്നു സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ഏതാനും നാളുകളായി ഉണ്ടായിരുന്ന പ്രധാന ചർച്ച വിഷയം. ഒരുപാട് വർഷങ്ങൾക്ക് ശേഷം ഉള്ള കണ്ടു മുട്ടൽ മോഹൻലാലിനെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു. (I met him after a long time, Mohanlal)ഇരുവരും കണ്ടുമുട്ടിയത് മഴവിൽ അവാർഡ്‌സ് വേദിയിൽ വച്ചായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് മോഹൻലാലിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ.
ശ്രീനിവാസന് നൽകിയ ആ സ്നേഹ ചുംബനം, അറിയാതെ സംഭവിക്കുന്ന കെമിസ്ട്രിയാണ് ശ്രീനിവാസനുമായുള്ളത്. എത്രയോ സിനിമകളിലൂടെ ഞങ്ങൾ ഒരുമിച്ച് സഞ്ചരിച്ചു, ഇടക്ക് സംസാരിക്കാറുണ്ട്. അദ്ദേഹത്തിന് സുഖമില്ലാതിരുന്ന സമയത്ത് ഫോണിൽ വിളിച്ച് അദ്ദേഹത്തിന്റെ ഭാര്യയോടും, മക്കളോടും കാര്യങ്ങൾ അന്വേഷിക്കാറുണ്ട്.
പെട്ടെന്ന് ശ്രീനിവാസനെ കണ്ടപ്പോൾ ഇമോഷണലായിപ്പോയി, അതാണ് അവിടെ സംഭവിച്ചത്. അവിടെ വന്നു എന്ന് പറയുന്നത് തന്നെ വലിയ കാര്യം, ഒരുപാട് വർഷത്തിന് ശേഷമാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. ഒരിക്കലും പ്രദീക്ഷിക്കാവുന്ന ശ്രീനിവാസനെ അല്ല അവിടെ കണ്ടത്. മനസിലൂടെ ഒരുപാട് കാര്യങ്ങൾ കടന്നുപോയി, ഞങ്ങൾ ചെയ്താ സിനിമകൾ, ആ സമയത് എനിക്ക് അങ്ങനെ അല്ലാതെ വേറെ ഒന്നും ചെയ്യാൻ തോന്നിയില്ല, അത്രയും സങ്കടമായിപോയി. മോഹൻലാലിൻറെ വാക്കുകൾ ആയിരുന്നു ഇത്.
ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് ആരാധകർ ഇന്നും പാലാ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന സിനിമക്കായി കാത്തിരിക്കുന്ന ഒരുപാട് സിനിമ പ്രേമികൾ ഇന്നും ഉണ്ട്. മോഹൻലാലും ശ്രീനിവാസനും തമ്മിൽ ഉള്ള കോംബോ ഇഷ്ടപെടുന്ന നിരവധി സിനിമ പ്രേക്ഷകർ ഇന്നും ഉണ്ട്. അതുകൊണ്ടുതന്നെ ഇരുവരുടെയും സ്ഥാനം ഏറ്റവും മുകളിൽ തന്നെയാണ്.